0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 758

കണ്ടപ്പോൾ ഉപേക്ഷിച്ചതാവും എന്തായാലും കിട്ടിയല്ലോ .ഞാൻ ഉറങ്ങിയിരുന്നില്ല കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു .പേടിക്കാനൊന്നുമില്ല കിരൺ ജോലിചെയ്യുന്ന ആശുപത്രിയിൽ തന്നെയാണ് മോൾ .താൻ ഉറങ്ങാൻ നോക്ക് ഇപ്പോഴേ ഒരുപാടു ക്ഷീണിച്ചിരികയല്ലേ .എനിക്ക് നാളെ വല്ലാർപാടം പള്ളിയിൽ പോകണം മോളെ കിട്ടാൻ ഞാൻ തിരികത്തിക്കാമെന്നു നേർന്നിരുന്നു .

ശരി ചേച്ചി ഒരുപാടു നന്ദിയുണ്ട് പറഞ്ഞറിയിക്കാൻ എനിക്കാവുന്നില്ല അത്രയും സഹായമാണ് എനിക്കുവേണ്ടി ചെയ്തത് ..ഞാൻ ലിസി ചേച്ചിയെ കൂടി വിളിക്കട്ടെ

രേണു വിശ്രമിക്കു ...ലിസിയെ ഞാൻ വിളിച്ചോളാം

വേണ്ട ചേച്ചി വിളിച്ചൊരു നന്ദി പറഞ്ഞില്ലെങ്കിൽ ....

ഹമ് എങ്കിൽ വിളിച്ചിട്ടു ഉറങ്ങു രേണു

ഹമ്

ഞാൻ ലിസി ചേച്ചിയെയും വിളിച്ചു നന്ദി പറഞ്ഞു .ചെറിയാൻ സാർ എത്തിയിട്ടില്ലായിരുന്നു സാറിനോടുള്ള കടപ്പാടും നന്ദിയും ഞാൻ അറിയിച്ചു ഞാൻ മീരേച്ചിയുടെ അടുത്ത് കട്ടിലിൽ കിടന്നു .മോളെയും എടുത്തു എന്റെ അടുത്ത് തന്നെ കിടത്തി .കിടന്നിട്ടു ഉറക്കം വന്നില്ല .ഫോണെടുത്തു അഖിലേട്ടനെ വിളിച്ചു .ചിന്നു icu ലാണ് .പേടിക്കാനൊന്നും ഇല്ല എന്തോ മരുന്ന് കുത്തിവച്ചു ബോധം കെടുത്തിയിട്ടിരിക്കയായിരുന്നു മോളെ .മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ല എന്നറിഞ്ഞതിൽ അല്പം ആശ്വാസം തോന്നി .എപ്പോഴോ ഞാൻ മയങ്ങി .രാവിലെ മീരേച്ചിയുടെ കരച്ചിലാണ് എന്നെ ഉണർത്തിയത് ഞാൻ ചേച്ചിയെ കെട്ടിപ്പുണർന്നു

ചേച്ചി മോൾ ആശുപത്രിയിലാണ് പേടിക്കാനൊന്നുമില്ല ഞാൻ കുറെ വിളിച്ചു ചേച്ചിയെ ഉറക്കത്തിലായ കാരണം പിന്നെ വിളിച്ചില്ല

സത്യമാണോ രേണു എന്റെ മോൾക്കെന്താ

ഒന്നുല്ല ചിന്നുണ് കുഴപ്പം ഒന്നുല്ല

എനിക്കെന്റെ മോളെ കാണണം

കാണാം ഞാൻ കിരണേട്ടനെ വിളിക്കട്ടെ

ഹലോ കിരണേടാ ഞാൻ മീരേചിക്കു കൊടുക്കാം

കിരണേട്ടാ ന്റെ മോള്

💬 Comments

View all comments