0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 759

മോൾക്കൊന്നുല്ല ഞാനിവടതന്നെ ഉണ്ട്

എനിക്കെന്റെ മോളെ കാണണം

ഞാൻ അഖിലിനെ അങ്ങോട്ടയക്കാം

വേഗം വരാൻ പറ

മീരേച്ചി ഫോൺ കട്ട് ചെയ്തു എന്നെ ഏൽപ്പിച്ചു

ചേച്ചി ഒന്ന് കുളിച്ചു ഫ്രഷ് ആകു

ബാത്റൂമിലേക്കു മീരേച്ചി ഓടുകയായിരുന്നു .വളരെ പെട്ടന്ന് അവർ റെഡി ആയി അഖിലേട്ടൻ കാറുമായി വന്നപ്പോഴേക്കും മീരേച്ചി പുറത്തു കാത്തുനിൽക്കുകയായിരുന്നു കാർ അകത്തു പ്രവേശിച്ചതും ചേച്ചി ഓടി കാറിൽ കയറി .മകളെ കാണാനുള്ള അമ്മയുടെ തിടുക്കം പരവേശം എല്ലാം ഞാൻ നേരിൽ കണ്ടു .വല്ലാത്ത അനുഭവങ്ങളിലൂടെയാണ് ഞാൻ കഴിഞ്ഞ രാത്രി മുതൽ കടന്നുപോയത് ജീവിതത്തിൽ ഇങ്ങനെ ഒരു അനുഭവത്തിനു സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയതല്ല .മോളെ തിരികെ കിട്ടിയത് വല്ലാത്തൊരു ആശ്വാസമായി എന്ന് മാത്രം .എന്റെ ജീവിതത്തിൽ ഏറ്റവുമധികം ദുഃഖവും പിരിമുറുക്കവും അനുഭവിച്ച നിമിഷങ്ങളാണ് കടന്നുപോയത് .അല്പം കഴിഞ്ഞു അഖിലേട്ടൻ എന്നെ വിളിച്ചു .എന്നോടും മോളോടും റെഡി ആകാൻ പറഞ്ഞു അഖിലേട്ടൻ വീട്ടിലെത്തി ഫ്രഷ് ആയി ഞങ്ങൾ ആശുപത്രിയിൽ എത്തി .കാര്യമായ പ്രശ്നങ്ങൾ ഒന്നും മോൾക്കില്ലായിരുന്നു മയക്കാൻ നൽകിയ മരുന്ന് നിർവീര്യമാക്കി ബോധം തിരികെ ലഭിച്ചു .icu യില്നിന്നും മോളെ റൂമിലേക്ക് മാറ്റി .മോളുടെ അടുത്ത് നിന്നും മാറാതെ മീരേച്ചി അവക്കരുകിൽ തന്നെ ഇരുന്നു .ആ അമ്മയും മോളും ഒരു രാത്രി കൊണ്ട് തന്നെ വല്ലാതെ ക്ഷീണിച്ചിരുന്നു .ആ ആശുപത്രി മുറിയിൽ വച്ച് ഞങ്ങൾ ഒരു തീരുമാനം കയ്യ്കൊണ്ടു ഇനി ഉള്ള ജീവിതം ഈ നശിച്ച നഗരത്തിൽ ജീവിച്ചു തീർക്കാൻ ഞങ്ങൾ ഒരുക്കമല്ല .ഞങ്ങളെക്കാളേറെ ആ തീരുമാനം ഞങ്ങളുടെ ഭർത്താക്കന്മാരുടേതായിരുന്നു .ആശുപത്രി

💬 Comments

View all comments