Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)
നിഷ്കളങ്കമായ സ്നേഹം ...വേനലവധിക്ക് സ്‌കൂളടച്ചു അമ്മവീട്ടിൽ പോയതും കുട്ടിസെറ്റുമായി കളിച്ചുനടന്നതും മാങ്ങപെറുക്കി ഉപ്പുംകൂട്ടി തിന്നതും ..ഓർക്കുമ്പോൾ വായിൽ വെള്ളമൂറുന്നു ...കാവിലെ വേല കണ്ടതും വളയും ചാന്ധും മാലയും വാങ്ങിയതും ..അമ്മുമ്മ വറുത്തുവച്ച ചക്ക കട്ടെടുത്തു കഴിച്ചത് ...അധികം ഓർക്കാൻ കഴിയുന്നില്ല കണ്ണിൽ നനവ് പൊടിയുന്നു ... അഖിലേട്ടൻ എന്നെ കാണുന്നതും ആദ്യമായി സംസാരിക്കുന്നതും മീരേച്ചിയുടെ കല്യാണത്തിനാണ് ...എന്റെ അമ്മൂമ്മയുടെ അനിയത്തിയുടെ മകന്റെ മകളാണ് മീരേച്ചി .ചെറുപ്പം തൊട്ടേ ഞങ്ങൾ വലിയ കൂട്ടായിരുന്നു എന്റെ വീടിന്റെ അടുത്തല്ല അവരുടെ വീട് എന്നാലും അവധി ദിവസങ്ങളിൽ ഞാൻ അവിടെ പോകുമായിരുന്നു ഒരുപാടു കുട്ടികൾ ഉള്ള സ്ഥലമാണ് മീരേച്ചിയുടെ വീടിന്റെ പരിസരം അവരുമായി കളിക്കാനും കൂട്ടുകൂടാനും എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു ..മീരേച്ചിയും എന്റെ വീട്ടിലേക്ക് ഇടയ്ക്കിടെ വരുമായിരുന്നു ഞങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ല സമപ്രായക്കാരെ പോലെയാണ് ഞങ്ങൾ പെരുമാറിയിരുന്നത് ചെറുപ്പത്തിൽ ചേച്ചി എന്ന് വിളിച്ചു ശീലിച്ചു അതിന്നും തുടരുന്നു .മീരേച്ചിയുടെ ഭർത്താവ് നഗരത്തിലെ വലിയൊരു ആശുപത്രിയിലെ HR മാനേജർ ആണ് ..എപ്പോഴും തിരക്കാണ് എന്നെപ്പോലത്തെന്നെ ഒരുമോളാണ് ചേച്ചിക്ക് ചിന്നു എന്ന് വിളിക്കുന്ന അവന്തിക മിടുക്കി കൊച്ചാണ് ചിന്നു നല്ല സ്മാർട്ട് ..അതല്ലേലും അങ്ങനല്ലേ വരൂ അവരുടെ കുടുംബത്തിലെ എല്ലാവരും നല്ല സ്മാർട്ടാണ് നല്ല വിദ്യാഭ്യാസമുള്ള കുടുംബമാണ് അവരുടേത് .സാമ്പത്തികമായും മുൻപന്തിയിൽ എല്ലാവരും നല്ല ഉയർന്ന ജോലിയിലും ..സമൂഹത്തിൽ ഉന്നത ജീവിത നിലവാരം പുലർത്തുന്നവർ നഗര ജീവിതം നയിക്കുന്നവർ .മീരേച്ചി സിറ്റിയിൽ പഠിക്കുന്ന കാലത്തു കണ്ടതാണ് കിരണേട്ടൻ അതീവ സുന്ദരിയാണ് മീരേച്ചി നല്ല തറവാട്ടുകാരും കിരണേട്ടൻ വീട്ടുകാരുമായി വന്നു കല്യാണം ആലോചിച്ചു ..ജാതക
💬 Comments
View all comments