0%

Chapter Title : ഞങ്ങൾ സന്തുഷ്ടരാണ് (NEETHU)

Author : Neethu Read All Parts 333

ഇഷ്ടപെടുന്ന കൂട്ടത്തിലല്ല എന്നായിരുന്നു .അടുത്ത വീട്ടിൽ ഉണ്ടായിരുന്നത് ഡോക്ടറും ഭാര്യയുമാണ് അവർക്കും ജോലി ഉണ്ട് പലപ്പോഴും കാണാറില്ല .കണ്ടാൽത്തന്നെ ചിരിക്കും അത്രമാത്രം പിന്നെപ്പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി .അവരൊരു സർക്കാർ ജീവനക്കാരിയാണ് അതിന്റെ ജാഡയൊന്നും ഞാൻ അവരിൽ കണ്ടില്ല സൂസൻ ജോസഫ് എന്നാണ് അവരുടെ പേര് .ഒരിക്കൽ അവർ എന്നെ വീട്ടിലേക്കു ക്ഷണിച്ചു .ആദ്യം ഞാൻ മടിച്ചെങ്കിലും പിന്നീട് പോകാൻ തന്നെ തീരുമാനിച്ചു അവരുമായി ഞാൻ കൂടുതൽ അടുത്ത് ഇടപഴകി ...

ഹസ്ബൻഡ് ബാങ്കിൽ ആണല്ലേ

അതെ

പുള്ളിക്കാരൻ ആരോടും സംസാരിക്കില്ലേ

അങ്ങനൊന്നുമില്ല

നമുക്കിവിടെ റെസിഡൻസ് അസോസിയേഷൻ ഒക്കെ ഉണ്ട് പുള്ളി അതിലൊന്നും പങ്കെടുക്കാറില്ല താൻ ഫ്രീ ആണെങ്കിൽ ഒന്ന് ആക്റ്റീവ് ആക്

എനിക്കിഷ്ടമാണ് പക്ഷെ അഖിലേട്ടൻ സമ്മതിക്കില്ല

താൻ പറഞ്ഞു നോക്ക് ...ഒന്നുമില്ലെങ്കിലും ഇവിടുള്ളവരെ പരിചയപെടാലോ

എനിക്കിഷ്ടമാ ചേച്ചി ...സോറി അങ്ങനെ വിളിക്കാമോ

അതെന്താ അങ്ങനെ ചോദിച്ചത്

അല്ല എനിക്കറിയില്ല ഇവിടുത്തെ രീതികൾ

ഞങ്ങളും മനുഷ്യൻമാര് തന്നെയാ

ചേച്ചി ക്ഷമിക്കണം ഞാൻ ജനിച്ചതും വളർന്നതും നാട്ടിൻപുറത്താണ്

ഭാഗ്യം ചെയ്ത ആളാണല്ലോ ...എനിക്കൊരുപാട് കൊതിയുണ്ട് നാട്ടിൻപുറത്തൊക്കെ താമസിക്കാൻ എന്ത് ചെയ്യാൻ ജോലി ഇവിടെ അച്ചായന് പ്രാക്ടീസ് ഇവിടെ മക്കൾ പഠിക്കുന്നതും ഇവിടെ പിന്നെങ്ങനെ വിട്ടുനിൽക്കാൻ

ചേച്ചിയുടെ മക്കൾ

രണ്ടു പേരാണ് പഠിക്കുന്നു ...ഒരാൾ md ചെയുന്നു ഒരാൾ സെക്കന്റ് ഇയർ

രണ്ടുപേരും മെഡിസിൻ തന്നെയാണോ

ഹമ് അതെ

ചേച്ചിയുടെ വീട് എവിടെയാ

ഞാൻ ശരിക്കും കോട്ടയം ആണ് വീട് ...

സാറോ

അച്ചായനും കോട്ടയം തന്നെ ,ഞങ്ങൾ ഒരേ നാട്ടുകാരാണ്

ലവ് മാര്യേജ് ആയിരുന്നോ

ആണെന്നും പറയാം ...നേരത്തെ കണ്ടിട്ടുണ്ട്

ഇവിടെ ആരൊക്കെയാ താമസം

നമ്മുടെ ലൈനിൽ ഹൈ കോർട്ട് ജസ്റ്റിസ് ,DYSP ചെറിയാൻ സാർ ,പിന്നെ കോളേജ് പ്രൊഫസർ വാസുദേവൻ സാർ എൻജിനിയർ വാസുവേട്ടൻ പിന്നെ കുറച്ചു ബിസിനസ് കാരാണ് .സ്ത്രീകൾ മിക്കവാറും പേരും വീട്ടമ്മമാരാണ് എല്ലാവരും തമ്മിൽ നല്ല ബന്ധത്തിലാണ് .ആണുങ്ങൾ എല്ലവരും തിരക്കുള്ളവരാണ് അവര്തമ്മില് അടുപ്പം ഉണ്ടെങ്കിലും പരസ്പരം കാണുന്നതും സംസാരിക്കുന്നതും കുറവാണു .പക്ഷെ സ്ത്രീകൾ അങ്ങനല്ല പലരും തന്നെ കുറിച്ച് എന്നോട് ചോദിച്ചിരുന്നു .ഞാനും കരുതിയത് അഖിലിനെപോലെ താനും റിസേർവ് ആണെന്ന

അല്ല ചേച്ചി ഞാൻ സംസാരിക്കാനും ഇടപഴകാനും ആഗ്രഹിക്കുന്ന ആളാണ്

സമയം പോലെ എല്ലാവരെയും ഞാൻ പരിചയപ്പെടുത്താം

ഹമ്

ഞാൻ പോട്ടെ ചേച്ചി മോൾ വരാറായി

എന്ന ശരി വീണ്ടും കാണാം

അതുവരെ എന്നിലുണ്ടായിരുന്ന

💬 Comments

View all comments