0%

Chapter Title : ഞങ്ങളുടെ 3 [ജോർദ്ദാൻ]

ഇടവകയിലെ ധ്യാനം കഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം കുടുംബ സംഗമം സ്നേഹയാത്രയുണ്ട്. അതിനാ തങ്കച്ചന്റെ വണ്ടിയാണ് ഞാൻ വികാരിയച്ചനോട് പറഞ്ഞത് ആ കാര്യം ഒന്ന് പോയി ശരിയാക്കണം….

ഞാൻ : ഇതിപ്പോ എത്ര ദിവസം പരിപാടിയാ…. എനിക്ക് ചിലപ്പോൾ ഞായറാഴ്ച ആയിരിക്കും എനിക്ക് തിരിച്ചു വരാൻ പറ്റുന്നത്.. നിങ്ങൾ മൂന്നുപേരും പോയാൽ മതി എന്നെ വിളിക്കരുതെ….

പപ്പാ : നീ വരുന്നില്ലെങ്കിൽ വരണ്ട…. പക്ഷേ നീ വെള്ളിയാഴ്ച തന്നെ ഇങ് എത്തണം…

ഞാൻ : നിങ്ങൾ മൂന്നുപേരും പോയി കഴിഞ്ഞ് ഞാൻ എന്തിനാ ഇങ്ങോട്ട് വരുന്നേ…

പപ്പാ : എടാ അവള് വാവയും വരുന്നില്ലന്ന പറഞ്ഞെ…. അവൾക്ക് എന്തോ അന്ന് എക്സാം ഉണ്ടെന്നോ അങ്ങനെ എന്തോ..അവൾ പറഞ്ഞു....

ഞാൻ : ഞാൻ നോക്കട്ടെ വരാൻ പറ്റുമോ എന്ന്…

പപ്പാ : നീ എന്തായാലും വരണം…

ഞാൻ ചെറുതായി ഒരു ദേഷ്യം കാണിച്ചുകൊണ്ട്

ഞാൻ : ആാാ…ഞാൻ വരാം….

ഇത് കേട്ടപ്പോൾ കഴിച്ചു കഴിഞ്ഞ പാത്രവും എടുത്ത് പപ്പാ അടുക്കളയിലേക്ക് പോയി ഞാൻ വെറുതെ ഒന്ന് ചുറ്റിലും നോക്കി അവളെ ഇതുവരെയും കണ്ടില്ലല്ലോ. എന്നിട്ട് കഴിച്ചു കഴിഞ്ഞ പാത്രവും എടുത്ത് ഞാൻ എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ പപ്പാ നടന്നു വരുന്നത് കണ്ടു ഞാൻ ചോദിച്ചു

ഞാൻ : അവൾ എന്തിയേ? അവളെ കണ്ടില്ലല്ലോ…

പപ്പാ : അമ്മ പള്ളിയിൽ പോയ കൂട്ടത്തിൽ ഇന്ന് നേരത്തെ എഴുന്നേറ്റതല്ലേ എന്ന് പറഞ്ഞുകൊണ്ട് അവളെയും കൊണ്ടാണ് അമ്മ ധ്യാനത്തിന് പോയത്…

അവളോട് ഒന്ന് യാത്ര പറയാൻ പറ്റാത്തതിന്റെ ഒരു ചെറിയ വിഷമം എന്റെ മനസ്സിൽ അപ്പോൾ

💬 Comments

View all comments