Chapter Title : ഞങ്ങളുടെ ഹണിമൂൺ 3 [Stranger]
റിലേഷൻ രാജേഷിനു അറിയുമോ?”
“ജയേട്ടാ എന്തൊക്കെയാ ഈ പറയുന്നത്? ഞാൻ മനസ്സാ വാചാ അറിയാത്ത കാര്യങ്ങൾ ഒക്കെയാണ് ജയേട്ടൻ ഇപ്പോൾ പറഞ്ഞു കൂട്ടുന്നത്.”
സിമി പൊട്ടിക്കരയുന്നു.
“അപ്പൊ പിന്നെ ഞാൻ കണ്ടതോ? നിങ്ങൾ രണ്ടാളും എന്തായാലും പൂളിൽ ചാടാൻ പോയതല്ല. പൂളിന്റെ അടുത്ത് പോയിരുന്നു സംസാരിക്കുകയായിരുന്നു നിങ്ങൾ. അതും നിങ്ങൾ രണ്ടാളുടെയും മുഖത്ത് എന്തോ ഒരു കള്ളത്തരം ഉണ്ടായിരുന്നു. ഞാനും രാജേഷും അറിയാൻ പാടില്ലാത്ത എന്തോ കാര്യം ആണ് അത്. അത് കൊണ്ടാണ് നിങ്ങൾ ഞങ്ങൾ ഇല്ലാതെ സംസാരിച്ചത്. വേറെ എന്തെങ്കിലും കാര്യമായിരുന്നെങ്കിൽ നിങ്ങൾ ആ രാത്രി തന്നെ കാണേണ്ട കാര്യമില്ലായിരുന്നല്ലോ. അപ്പൊ ഞാൻ പറഞ്ഞത് തന്നെ കാര്യം.”
ജയൻ സ്വന്തം ഊഹം ശരിയാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു.
കരച്ചിലടക്കാനാവാതെ സിമി
“ഞാനും നയനയും കോളേജ് കാലം തൊട്ടേ ഉള്ള സുഹൃത്തുക്കൾ ആണ് കോളേജിലെ ബെസ്റ്റ് ഫ്രണ്ട്സ്. സത്യമായിട്ടും അതല്ലാതെ ഒരു ബന്ധം ഞങ്ങൾക്കിടയിൽ ഇല്ല.”
പൊട്ടിക്കരച്ചിലിനിടയിൽ സിമി പറഞ്ഞൊപ്പിച്ചു.
പിന്നെ നിർത്താതെ കരച്ചിലായി.
ജയൻ പിന്നെ ഒന്നും പറയാതെ പുറത്ത് പോയി.
പിന്നെ നയന സിമിയുടെ അടുത്ത് വന്നു.
“ഡീ എന്താ എന്തുപറ്റി. നീയെന്താ കരയുന്നത്? നീ എല്ലാം പറഞ്ഞോ?”
സിമിക്ക് കരച്ചിൽ നിർത്താൻ പറ്റുന്നില്ല
“ഒന്ന് അടങ്, കാര്യം പറയെടീ എന്താ സംഭവിച്ചത്?” “ഇന്നലത്തെ കാര്യം നീ പറഞ്ഞോ”
“പറഞ്ഞാൽ മതിയായിരുന്നു. അതായിരുന്നു ഇതിലും ഭേദം.”
“അതിനും മാത്രം എന്താ ഉണ്ടായത്?”
“നമ്മൾ ഇന്നലെ റൂമിൽ നിന്ന് പുറത്തിറങ്ങിയതും പൂൾ സൈഡിൽ പോയി ഇരുന്നു സംസാരിച്ചതും എല്ലാം അദ്ദേഹം കണ്ടു.”
നയന ഒന്ന് ഞെട്ടി.ചെറിയൊരു സാധ്യത പ്രതീക്ഷിച്ചിരുന്നെങ്കിലും.
“എടീ അപ്പൊ ഇന്നലെ റൂമിൽ ഉണ്ടായിരുന്നത് ഞാനാണെന്ന് മനസ്സിലായോ?”
നയന കൈ തലക്ക് വെച്ചു.
“അത് മനസ്സിലായോ എന്ന് എനിക്ക് അറിയില്ല” – സിമി പറഞ്ഞു.
നയന തല ഉയർത്തി സിമിയെ നോക്കി.
“അല്ല, പിന്നെ ജയൻ എല്ലാം കണ്ടു എന്ന് നീ പറഞ്ഞത്?...........”
“നീ റൂമിൽ നിന്ന് ഇറങ്ങിയ ശേഷം നമ്മൾ തമ്മിൽ കണ്ടത് കണ്ടു.”
“അപ്പൊ ആളുമാറിയത് അറിഞ്ഞിട്ടില്ലേ?”
“ഇല്ല.”
“ഹോ സമാധാനമായി എന്നിട്ടാണോടീ നീയീ
💬 Comments
View all comments