Chapter Title : ഞങ്ങളുടെ ഹണിമൂൺ 3 [Stranger]
കിടന്നു കാറിയത്. വെറുതെ ആളെ ടെൻഷൻ ആക്കാൻ”
“പ്രശ്നം ഇല്ലാതായിട്ടില്ല. പ്രശ്നം ഇപ്പൊ വേറെയാ.”
“എന്ത്?”
സിമി സംഭവം നയനയോട് പറഞ്ഞു.
അത് കേട്ട നയന ഞെട്ടി എഴുന്നേറ്റു.
“എടീ എന്നിട്ട് നീയെന്താ പറഞ്ഞത്.?”
“ഞാൻ കരച്ചിൽ ആയിരുന്നു. അതിനിടയിൽ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു. കരച്ചിൽ കൂടിയപ്പോൾ ആൾ പുറത്തു പോയി.”
“ഇതിപ്പോ കാര്യം കൂടുതൽ കോംപ്ലിക്കേറ്റഡ് ആയല്ലോ. നീ വേറെ ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പല്ലേ?”
“അതെ ഇന്നലത്തെ കാര്യം പറയാൻ പറ്റില്ലല്ലോ അതു കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.”
“ഓക്കേ അങ്ങനെ ആണെങ്കിൽ ഇനി ഒരു വഴിയേ ഉള്ളൂ.”
“എന്താ”
“നമുക്ക് ഇന്നലത്തെ കാര്യം ജയനോട് പറയാം. അല്ലെങ്കിൽ ജയൻ നമ്മുടെ കോളേജ് കാലത്തേക്ക് കൂടുതൽ ചുഴിഞ്ഞു അന്വേഷണം തുടങ്ങിയാൽ അത് ഇതിലേറെ പണിയാകും.”
“എടീ നീയെന്തൊക്കെയാ പറയുന്നത്? ഇത് പറയാൻ പറ്റിയ കാര്യമാണോ?’
“അപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ എന്താ സംഭവിക്കാ എന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല.”
“വല്ലാത്ത അവസ്ഥയായല്ലോ ഈശ്വരാ”
സിമി രണ്ട് കയ്യും തലക്ക് കൊടുത്തു പറഞ്ഞു.
“ഇതല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞാൽ?..........”
“ഇനി വേറെ എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്. ഇങ്ങനെയൊരു സംശയം ആയത് കൊണ്ട്. നമ്മൾ ഇനിയും എന്തെങ്കിലും പുതിയ കള്ളം കണ്ടെത്തും എന്ന് ജയൻ ഊഹിച്ചേക്കും.”
അങ്ങനെ ലഞ്ചിനു മുൻപ് ഔട്ടിങ്ങിന്നുള്ള schedule രാജേഷ് സെറ്റ് ആക്കിയത് അനുസരിച്ചു അവർ ഒരു വ്യൂ പോയിന്റിലേക്ക് പോയി.
വാഹനം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ജയനും രാജേഷും ട്രിപ്പ്‌മായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിസ്‌കസ് ചെയ്യുന്നു.
ബാക്കി രണ്ടാളും പിന്നിലെ സീറ്റിൽ മൗനം പാലിച്ചു ഇരിക്കുന്നു. ഇടക്ക് ഭർത്താക്കന്മാരെ രഹസ്യമായി നോക്കുന്നുണ്ട്.
വണ്ടി സ്ഥലത്തെത്തി. പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്തു. എൻട്രി ടിക്കറ്റ് എടുത്തു അകത്തു കയറി.
ഇവിടെ വെച്ച് എങ്ങനെയെങ്കിലും ജയനോട് സത്യം പറയണം എന്ന് അവർ തീരുമാനിച്ചു. എന്നാൽ അത് തന്നെക്കൊണ്ടാവില്ല എന്ന് സിമി തീർത്തു പറഞ്ഞു. നയന സിമിയോട് റിക്വസ്റ്റ് ചെയ്തെങ്കിലും ഒരു തരത്തിലും അത് തന്നെക്കൊണ്ടാവില്ല എന്ന് സിമി പറഞ്ഞു. എന്നാൽ താൻ പറഞ്ഞോളാം പക്ഷേ
💬 Comments
View all comments