0%

Chapter Title : ഞങ്ങളുടെ ഹണിമൂൺ 3 [Stranger]

Author : Kambikathakal Read All Parts 808

തലക്ക് വെച്ചു.

“അത് മനസ്സിലായോ എന്ന് എനിക്ക് അറിയില്ല” – സിമി പറഞ്ഞു.

നയന തല ഉയർത്തി സിമിയെ നോക്കി.

“അല്ല, പിന്നെ ജയൻ എല്ലാം കണ്ടു എന്ന് നീ പറഞ്ഞത്?...........”

“നീ റൂമിൽ നിന്ന് ഇറങ്ങിയ ശേഷം നമ്മൾ തമ്മിൽ കണ്ടത് കണ്ടു.”

“അപ്പൊ ആളുമാറിയത് അറിഞ്ഞിട്ടില്ലേ?”

“ഇല്ല.”

“ഹോ സമാധാനമായി എന്നിട്ടാണോടീ നീയീ കിടന്നു കാറിയത്. വെറുതെ ആളെ ടെൻഷൻ ആക്കാൻ”

“പ്രശ്നം ഇല്ലാതായിട്ടില്ല. പ്രശ്നം ഇപ്പൊ വേറെയാ.”

“എന്ത്?”

സിമി സംഭവം നയനയോട് പറഞ്ഞു.

അത് കേട്ട നയന ഞെട്ടി എഴുന്നേറ്റു.

“എടീ എന്നിട്ട് നീയെന്താ പറഞ്ഞത്.?”

“ഞാൻ കരച്ചിൽ ആയിരുന്നു. അതിനിടയിൽ അങ്ങനെ ഒന്നുമില്ല എന്ന് പറഞ്ഞു. കരച്ചിൽ കൂടിയപ്പോൾ ആൾ പുറത്തു പോയി.”

“ഇതിപ്പോ കാര്യം കൂടുതൽ കോംപ്ലിക്കേറ്റഡ് ആയല്ലോ. നീ വേറെ ഒന്നും പറഞ്ഞിട്ടില്ല എന്ന് ഉറപ്പല്ലേ?”

“അതെ ഇന്നലത്തെ കാര്യം പറയാൻ പറ്റില്ലല്ലോ അതു കൊണ്ട് ഞാൻ ഒന്നും മിണ്ടിയില്ല.”

“ഓക്കേ അങ്ങനെ ആണെങ്കിൽ ഇനി ഒരു വഴിയേ ഉള്ളൂ.”

“എന്താ”

“നമുക്ക് ഇന്നലത്തെ കാര്യം ജയനോട് പറയാം. അല്ലെങ്കിൽ ജയൻ നമ്മുടെ കോളേജ് കാലത്തേക്ക് കൂടുതൽ ചുഴിഞ്ഞു അന്വേഷണം തുടങ്ങിയാൽ അത് ഇതിലേറെ പണിയാകും.”

“എടീ നീയെന്തൊക്കെയാ പറയുന്നത്? ഇത് പറയാൻ പറ്റിയ കാര്യമാണോ?’

“അപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ എന്താ സംഭവിക്കാ എന്ന് നമുക്ക് ഊഹിക്കാൻ പോലും പറ്റില്ല.”

“വല്ലാത്ത അവസ്ഥയായല്ലോ ഈശ്വരാ”

സിമി രണ്ട് കയ്യും തലക്ക് കൊടുത്തു പറഞ്ഞു.

“ഇതല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞാൽ?..........”

“ഇനി വേറെ എന്തെങ്കിലും പറഞ്ഞാൽ വിശ്വസിക്കാൻ പാടാണ്.

💬 Comments

View all comments