Chapter Title : ഞങ്ങളുടെ ജിം 2 [സുൽത്താൻ]
കുറച്ചു ലേറ്റ് ആയി അതോണ്ട് ആരും കഴിക്കാൻ ഇരുന്നില്ല... അതാണ് എല്ലാരുടേം ശീലം.... ഒരുമിച്ചു ഉള്ള ഭക്ഷണം.....
ഞങ്ങൾ രണ്ടാളും കൊത്തി വലിച്ചു നോക്കുന്ന കണ്ട് സംശയം തോന്നിയത് കൊണ്ടാവും അവർ ഒന്ന് അകന്നു....
പക്ഷേ.. അവർ തമ്മിൽ ഉള്ള ഒരു കെമിസ്ട്രി അത് അത് അവർക്ക് മാത്രം പറ്റൂ എന്ന് ഞങ്ങൾക്ക് തോന്നി....
ഇന്ന് രാത്രി വരെ വെയിറ്റ് ചെയ്യാം എന്ന് അനുമോൾ എനിക്ക് വാക്ക് തന്നിട്ട് റൂമിൽ പോയി.... ഒരു അരമണിക്കൂർ കഴിഞ്ഞു അമ്മുവും പോയി..... അവരുടെ റൂമിൽ ഇന്ന് എന്തൊക്കെ ആവും സംസാര വിഷയം എന്നൊക്കെ ഓർത്തു ഞാൻ തലപുകച്ചു കൊണ്ടിരുന്നു.... ആ സമയം ഏട്ടനും ഞങ്ങളുടെ റൂമിലേക്ക് കിടക്കാൻ ആയിട്ട് വന്നു ഒരു 11 മണി ആയിക്കാണും എന്റെ ഫോണിൽ അമ്മുവിന്റെ msg ചേട്ടായി ഡാ പറ്റി പോയി അനുമോൾ ചോദിച്ചപ്പോൾ പറയാതെ ഇരിക്കാൻ പറ്റിയില്ല..... (സ്ത്രീ സഹജമായ കാര്യം... രഹസ്യങ്ങൾ സൂക്ഷിക്കാൻ ഇവർക്കുണ്ടോ കഴിയുന്നു )
ഞങ്ങൾ ഊഹിച്ച പോലെ കാര്യങ്ങൾ സംഭവിച്ചു തുടങ്ങി....
ഞാൻ : " ഡാ ഏട്ടാ.... ഇന്നെന്താ ഞങ്ങളോട് പോകാൻ നേരം പറയാഞ്ഞത് ഇന്ന് ഹർത്താൽ ആണെന്ന് അവിടെ പോയി പണി കിട്ടി ഇരിക്കുവാ ഞങ്ങൾ.... "
"ഏയ് പെട്ടന്ന് അങ്ങ് ഇറങ്ങിയപ്പോൾ മറന്നു പോയെടാ പറയാൻ " ഏട്ടൻ ന്റെ മുഖത്ത് നോക്കാണ്ട് അങ്ങ് പറഞ്ഞു ഒപ്പിച്ചു
"ഓഹോ... അല്ലാതെ അമ്മു മോളെ കൊഞ്ചിച്ചു കൊണ്ട് ഇരുന്നു സമയം പോയത് അല്ല" ല്ലേ
ഞാൻ ഒരു അമ്പ് തൊടുത്തു വിട്ടു നോക്കി
വിളറി
💬 Comments
View all comments