Chapter Title : ഞങ്ങളുടെ ലോകം 2 [കുഞ്ചക്കൻ]
തട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ വയ്യ… എന്റെ മനസ് ചത്ത് വെറും ശരീരം മാത്രമായി മാറിയിരുന്നു ഞാൻ…
കുറച്ച് നേരം അടികൊണ്ട കവിളും തടവി നിന്നു. പിന്നെ വേഗം ഡ്രസ് മാറി ബാഗും എടുത്ത് പുറത്തിറങ്ങി. അമ്മ പുറത്ത് തന്നെ ഉണ്ട്. ഞാൻ അമ്മയെ ഒന്ന് നോക്കി പുറത്തേക്ക് നടന്നു…
അമ്മ വന്ന് എന്റെ കയ്യിൽ പിടിച്ച് എന്തോ പറഞ്ഞു. എനിക്ക് ഒന്നും കേൾക്കാൻ വയ്യ എനിക്ക് എങ്ങനെയെങ്കിലും ഇവിടന്ന് ഇന്ന് പുറത്ത് കടന്നാൽ മതി എന്നെ ഒള്ളു..
ഞാൻ അമ്മയുടെ കൈ കുടഞ്ഞ് മാറ്റി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു…
ഇന്നിനി ക്ലാസിൽ പോയാൽ ശെരിയാവില്ലെന്ന് തോന്നിയത് കൊണ്ട് നേരെ പോയത് ഗ്രൗണ്ടിലേക്കാണ്. ഒരു മൂലയിൽ പോയി ഇരുന്നു.ഇടയ്ക്ക് ആരൊക്കെയോ വന്നു എന്തൊക്കെയോ ചോദിച്ചു. ഞാൻ എന്തൊക്കെയോ മറുപടി പറഞ്ഞു…
ഇന്ന് രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ല… നന്നായി വിശക്കുന്നുണ്ട്… കയ്യിൽ പൈസ ഉണ്ട് പക്ഷെ ഒന്നും കഴിക്കാൻ തോന്നുന്നില്ല…
അമ്മ എന്തിനാവും എന്നെ അടിച്ചത്. ഞാൻ ഒന്ന് തൊട്ടതിന് അമ്മ എന്നെ അടിക്കുമോ… എന്നെ അത്രയ്ക്ക് വെറുത്തോ അമ്മയ്ക്ക്… ഓർക്കും തോറും സങ്കടം കൂടി കൂടി വരുന്നു…
ഒരു കണക്കിൽ ആ അടി ഞാൻ അർഹിക്കുന്നത് തന്നെയാണ്. പക്ഷെ കുറച്ച് മുന്നെ കിട്ടേണ്ടിയിരുന്നത് ആയിരുന്നു എന്ന് മാത്രം.
ഞാൻ പോരുന്ന നേരത്ത് അമ്മ കണ്ണിൽ ഒക്കെ വെള്ളം നിറച്ച് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു... ഒന്നും ശ്രെദ്ധിച്ചില്ല…
അപ്പോഴത്തെ ആ അവസ്‌ഥയിൽ അവിടെ നിന്നാൽ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആവും എന്ന് കരുതിയാണ് ഇറങ്ങി പോന്നത്… ഇപ്പൊ സമയം 12 മാണി കഴിഞ്ഞിട്ടുണ്ട്. നന്നായി വിശക്കുന്നുണ്ട്. ഇനിയും എന്തെങ്കിലും കഴിച്ചില്ലെങ്കിൽ ശെരിയവില്ല.
ഞാൻ ഒരു ഹോട്ടലിൽ കേറി ഊണ് കഴിച്ചു.
ഊണ് കഴിച് കഴിഞ്ഞപ്പോൾ ആണ് അമ്മ എന്തെങ്കിലും കഴിച്ചിട്ടുണ്ടാവുമോ എന്ന ചിന്ത മനസിൽ വന്നത്..
ഞാൻ ഒരു ബിരിയാണി പാർസൽ വാങ്ങി. ഞാൻ കൊടുത്താൽ അമ്മ കഴിക്കുമോ ന്ന് പോലും അറിയില്ല. എന്നാലും വാങ്ങി ബാഗിൽ വെച്ച് വീട്ടിലേക്ക് നടന്നു.
എനിക്ക് അമ്മയോട് ദേഷ്യമൊന്നും തോന്നുന്നില്ല.
💬 Comments
View all comments