Chapter Title : ഞങ്ങളുടെ ലോകം 2 [കുഞ്ചക്കൻ]
എട്ടര മണിയായിട്ടുണ്ട്. അമ്മ നേരത്തെ എണീറ്റ് കുളി കഴിഞ്ഞ് വന്നാൽ എന്നെയും വിളിച്ചുണർത്തും അതാണ് പതിവ്. ഇന്ന് നേരം ഇത്രയായിട്ടും അമ്മ എന്നെ വിളിക്കാത്തത് എന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കും…
ഹ്മ്മ്.. ഇന്ന് ക്ലാസിൽ കേറാൻ സമയം വൈകിയത് തന്നെ. 9 മണിക്ക് ഒരു ബസ് ഉണ്ട് അതിനാണ് എന്റെ സ്ഥിരം പോക്ക്. പിന്നെ ഒന്നും നോക്കിയില്ല നേരെ ബാത്റൂമിലേക്ക് കേറി പല്ല് തേപ്പും കുളിയും ഒക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സമയം എട്ടെ മുക്കാൽ. ചായ കുടിക്കാൻ വേണ്ടി അടുക്കളയിൽ പോയപ്പോൾ അമ്മ തിരിഞ്ഞ് നിന്ന് എന്തോ പണിയിൽ ആണ്.
ഇനിയിപ്പോ കഴിഞ്ഞതിനെ പറ്റിയൊന്നും ഓർക്കാനും പറയാനും നിൽക്കേണ്ട. ഞാൻ ഞാനായി തന്നെ അങ്ങ് നിന്നാൽ മതി. അമ്മ എന്നെ മനസിലാക്കിക്കോളും… ഇങ്ങനെ ചിന്തിച്ച് ഞാൻ അമ്മയുടെ അടുത്തെത്തി.
തിരിഞ്ഞ് നിൽക്കുന്ന അമ്മയെ ഞാൻ പതിയെ പിന്നിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് ചോദിച്ചു.
കഴിക്കാൻ ആയോ…
ഠപ്പേ…
ഞാൻ ചോദിച്ചതും എന്റെ കരണം പൊട്ടുന്ന പോലൊരു അടിയും ഒരുമിച്ചായിരുന്നു.
സങ്കടം കൊണ്ട് കണ്ണൊക്കെ നിറഞ്ഞ് വരാൻ തുടങ്ങി. അടി കൊണ്ട കവിൾ പൊത്തി പിടിച്ച് ഞാൻ അമ്മയെ തന്നെ കുറച്ച് നേരം നോക്കി നിന്നു.
മോനെ ഞാൻ…
അമ്മ എന്തോ പറയാൻ തുടങ്ങുകയായിരുന്നു.
കേൾക്കാൻ തോന്നിയില്ല…
തിരിഞ്ഞു നടന്നു.. നേരെ റൂമിൽ കേറി വാതിൽ വലിച്ചടച്ചു..
അപ്പോയേക്കും അമ്മ വാതിലിൽ വന്ന് തട്ടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും കേൾക്കാൻ വയ്യ… എന്റെ മനസ് ചത്ത് വെറും ശരീരം മാത്രമായി മാറിയിരുന്നു ഞാൻ…
കുറച്ച് നേരം അടികൊണ്ട കവിളും തടവി നിന്നു.
💬 Comments
View all comments