Chapter Title : ഞങ്ങളുടെ ലോകം 2 [കുഞ്ചക്കൻ]
എന്നിട്ട് അമ്മയെ വിളിച്ച് കൊണ്ട് വന്ന് ടേബിളിൽ വെച്ച ബിരിയാണിക്ക് മുന്നിൽ ഇരുത്തി.
അമ്മ എന്റെ മുഖത്തേക്കും ബിരിയാണി പൊതിയിലേക്കും മാറി മാറി നോക്കിയിട്ട് ചോദിച്ചു.
എന്താ ത്…
ഇതിന് എല്ലാവരും പറയുന്നത് ബിരിയാണി എന്നാണ് ന്ന് പറഞ്ഞ് ഞാൻ പൊതി അഴിച് ബിരിയാണി അമ്മയുടെ മുന്നിൽ തുറന്ന് വെച്ച് കൊടുത്തു.
ഇത് നീ എനിക്ക് വേണ്ടി വാങ്ങിയതാണോ…
ഇവിടെ ഇപ്പൊ അമ്മ മാത്രമല്ലെ ഒള്ളു.
നീ കഴിച്ചോ…
ഞാൻ കഴിച്ചു. ഇത് ഞാൻ എന്റെ അമ്മ കുട്ടി വിശന്നിരിക്കായിരിക്കും എന്ന് കരുതി വാങ്ങിയതാണ്. ഇരുന്ന് കഴിക്ക്.
അമ്മ കണ്ണൊക്കെ നിറച്ച് എന്നെ നോക്കി ചിരിച്ചു..
ഇനി ഇരുന്ന് മോങ്ങിയാൽ ഈ മൂക്ക് ഞാൻ ഇടിച്ച് പരത്തും. വേഗം കഴിക്ക്. ഞാൻ ഒരു കപട ദേഷ്യത്തിൽ പറഞ്ഞു.
അതിനും അമ്മ ഒന്ന് ചിരിച്ചിട്ട് ബിരിയാണി കഴിക്കാൻ തുടങ്ങി. ഇടയ്ക്ക് എനിക്കും വാരി തന്നു.
ഭക്ഷണം കഴിച് കഴിഞ്ഞ് ഞങ്ങൾ രണ്ട് പേരും കുറെ നേരം സംസാരിച്ചിരുന്നു. അതിനിടയിൽ ഞങ്ങൾ രണ്ട് പേരും കുറ്റങ്ങൾ എല്ലാം സ്വയം ഏറ്റെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും മാപ്പ് പറച്ചിലും കെട്ടിപിടുത്തവും ഒക്കെ തന്നെയായിരുന്നു വൈകുന്നേരം വരെ..
ഇപ്പോഴാണ് മനസ് ഒന്ന് ശാന്തമായത്. ഇന്നലെ തന്നെ സംസാരിച്ചിരുന്നേൽ ഒരു കുഴപ്പവും വരില്ലായിരുന്നു. എല്ലാം മനസിലിട്ട് ഉരുട്ടി ഉരുട്ടി വലുതാക്കി. രണ്ട് പേരും അതിൽ തുല്യ ഉത്തരവാദികൾ ആണ്.
രാത്രി ഭക്ഷണം കഴിച്ചു കഴിഞ്ഞും ഞാൻ അമ്മയുടെ കൂടെ തന്നെ ഓരോന്ന് സംസാരിച്ചും അമ്മയെ സഹായിച്ചും അങ്ങനെ നിന്നു.
കിടക്കാം അമ്മ പറഞ്ഞു..
ഹ്മ്മ്.. ഞാൻ ഈ മുറിയിൽ കിടന്നോളാം.. ഞാൻ എന്റെ റൂം ചൂണ്ടി കാട്ടി അമ്മയോട് പറഞ്ഞു.
എന്തിന്..
ഒന്നും ഉണ്ടായിട്ടല്ല. ഇനി അങ്ങനെ മതി.
അപ്പൊ നിനക്ക് ഇനിയും എന്നോടുള്ള ദേഷ്യം മാറിയിട്ടില്ല ലെ.. അമ്മ എന്നോട് ചോദിച്ചു.
എന്ത് ദേഷ്യം. എനിക്ക് അമ്മയോട് ഒരു ദേഷ്യവും ഇല്ല. അതൊണ്ടല്ലേ ഞാൻ ഇപ്പൊ അമ്മയുടെ കൂടെ ഈ വർത്താനം പറഞ്ഞ് നിൽക്കുന്നത്.
പിന്നെ നീ ഇപ്പൊ എന്തിനാ മാറി കിടക്കുന്നത്. ഇതുവരെ നിനക്ക്
💬 Comments
View all comments