Chapter Title : കാർത്തികേയം 2 [Oruthan]
അവൾ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആ സീനിയർ അവളുടെ പിറകെ കൂടിയിട്ട്. സീനിയറാണെന്ന് പറഞ്ഞ് എന്തൊക്കെയോ തോന്നിവാസങ്ങളായിരുന്നു. വഴി തടഞ്ഞു നിർത്തുക... കാരണമില്ലാതെ സംസാരിക്കാൻ വന്ന് ശല്യം ചെയ്യുക... മനപ്പൂർവം തൊട്ടുരുമ്മി നടക്കുക... എതിർത്തപ്പോൾ കൈയിൽ കയറി പിടിച്ച് വേദനിപ്പിക്കുക... ഇതൊക്കെ ഓർക്കുംതോറും ഗൗരിയുടെ ഉള്ളിൽ ദേഷ്യവും വെറുപ്പും ഒരുപോലെ ഇരമ്പി. "വൃത്തികെട്ടവൻ..."
ദേഷ്യത്തേക്കാൾ കൂടുതൽ തോന്നിയത് അറപ്പായിരുന്നു.
അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ടായിരുന്നു നടത്തം.
പക്ഷേ...
കുറച്ചുദൂരം നടന്നപ്പോൾ മനസ്സിൽ പരിചിതമായ ആ അസ്വസ്ഥത വീണ്ടും വന്നു.
ആരോ നോക്കുന്നതുപോലെ.
അറിയാതെ അവൾ പിന്നിലേക്ക് ഒന്ന് തിരിഞ്ഞുനോക്കി.
റോഡിലൂടെ ആളുകൾ പോകുന്നുണ്ട്.
ബൈക്കുകൾ കടന്നുപോകുന്നുണ്ട്.
പ്രത്യേകിച്ച് ഒന്നും കാണുന്നില്ല.
"പിന്നേം തുടങ്ങിയോ..."
സ്വയം ശകാരിച്ചുകൊണ്ട് അവൾ മുന്നോട്ട് നടന്നു.
എപ്പോഴാണ് ഇത് തുടങ്ങിയതെന്ന് കൃത്യമായി ഓർമയില്ല. എന്നാലും കുറച്ച് ദിവസമായി...
ഇടയ്ക്കിടെ കണ്ണിൽപ്പെടുന്ന അതേ മനുഷ്യൻ.
മുഖം ഓർമ്മയിൽ നിൽക്കാറില്ല. പക്ഷേ തലയിലേക്ക് താഴ്ത്തിയിട്ടിരിക്കുന്ന ആ കറുത്ത ക്യാപും... തോളിലൂടെ കുറുകെ കിടക്കുന്ന തവിട്ടുനിറമുള്ള സ്ലിംഗ് ബാഗും... എവിടെ കണ്ടാലും അയാളെ തിരിച്ചറിയാൻ അത്ര മതി ആയിരുന്നു.
ടൗണിലേക്ക് ഇറങ്ങുമ്പോഴെല്ലാം...
എവിടെയെങ്കിലും അയാൾ ഉണ്ടാകും.
ആദ്യമൊക്കെ അതൊക്കെ യാദൃശ്ചികമാണെന്നാണ് അവൾ കരുതിയത്.
ഒരു ചെറിയ പട്ടണമല്ലേ...
ഒരേ ആളുകളെ വീണ്ടും കാണുന്നത് അത്ര അസ്വാഭാവികമല്ലെന്ന് സ്വയം പറഞ്ഞ് സമാധാനിച്ചിരുന്നു.
പക്ഷേ...
ദിവസങ്ങൾ കടന്നുപോകുംതോറും ആ ന്യായത്തിന് ബലം കുറഞ്ഞു.
റോഡരികിലെ കടകൾ ഒന്നൊന്നായി പിന്നിലാകുമ്പോൾ, മുന്നിലേക്ക് കണ്ണോടിച്ച അവൾ അറിയാതെ ഒന്ന് നിശ്ചലമായി.
റോഡിന്റെ മറുവശത്ത്...
സൈഡ് സ്റ്റാൻഡിലിട്ടിരുന്ന കറുത്ത ബൈക്കിൽ ചാരി നിന്നിരുന്നു അയാൾ.
അതേ കറുത്ത ക്യാപ്.
തോളിലൂടെ കുറുകെ കിടക്കുന്ന തവിട്ടുനിറമുള്ള സ്ലിംഗ് ബാഗ്.
ഒരു കൈ പോക്കറ്റിൽ.
മറ്റേ കൈ ഹാൻഡിലിൽ അലസമായി താങ്ങി.
ആരെയോ കാത്തുനിൽക്കുന്നെന്ന പോലെ അയാൾ അവിടെ തന്നെ
💬 Comments
View all comments