0%

Chapter Title : കാർത്തികേയം 3 [Oruthan]

Author : Oruthan Read All Parts 25453

"മത്തങ്ങാ കണക്ക് രണ്ട് കണ്ണും വെച്ചോണ്ട് നടക്കുന്നുണ്ടല്ലോ! അതോണ്ട് വല്ല ഉപകാരോം ഉണ്ടോ? വന്നിരിക്കുന്നു അവൻ എന്റെ കൊച്ചിനേം തട്ടിമറിച്ചിട്ടോണ്ട്…ഇവൾക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ!"

ബാത്‌റൂമിൽ നിന്നും ഇറങ്ങേണ്ട താമസം മാതാശ്രീ ഈവെനിംഗ് ബ്രോഡ്കാസറ്റ് തുടങ്ങിയിരുന്നു.

ഹാളിൽ ഗൗരിയേച്ചിയെ തിരിച്ചും മറിച്ചും നിർത്തി പരതി നോക്കുന്നതിനിടക്കായിരുന്നു ഇന്നത്തെ പെർഫോമൻസ്.ഗൗരിയേച്ചി ഇടക്കെന്തോ പറയുന്നുണ്ടേലും ആര് കേൾക്കാൻ…

എന്നാലും ഞാനൊന്ന് മുള്ളിയെച്ചും വന്നപ്പോളേക്കും ഇവിടിതെന്നാ ഉണ്ടായേ?

അധികം ആലോചിക്കേണ്ടി വന്നില്ല, അമ്മയുടെ അടുക്കെ തന്നെ നിന്ന് വേദം ഓതുന്ന കാവ്യയെ കണ്ടപ്പോ പണി അവിടുന്നാണെന്ന് ഏതാണ്ട് ഉറപ്പായി.അല്ലെങ്കിലും ചോക്ലേറ്റിൽ തൊട്ടു കളിച്ചാൽ ഞാനെന്നല്ല ഏത് കൊലകൊമ്പനായാലും മൂപ്പത്തി പണി തന്നിരിക്കും.നടന്നതും നടക്കാത്തതും, കയ്യിൽ നിന്ന് ഇട്ടതും എല്ലാം കൂട്ടിക്കുഴച്ച് എന്റെ പെടലയ്ക്ക് വെച്ചു തന്നിട്ടുണ്ടെന്ന് തോന്നുന്നു.

“ഹോ ആ ചോക്ലേറ്റ് എങ്ങാനും നിലത്തു പോയിരുന്നേൽ എന്റെ കാര്യം തീരുമാനം ആയേനെ.”

മനസ്സിൽ പറഞ്ഞോണ്ട് നൈസ് ആയിട്ട് മേലോട്ട് വലിയാൻ ഒരു പാഴ്ശ്രമം നടത്തി.

“നിക്കെടാ അവിടെ..!!”

ശുഭം.

ഇറങ്ങി ഓടാൻ മനസ്സ് വെമ്പിയെങ്കിലും അത്താഴപ്പട്ടിണി കെടക്കേണ്ടി വരുമെന്നോർത്തപ്പോൾ വേണ്ടെന്ന് വെച്ചു.

വരാനുള്ളതെല്ലാം വിധിക്ക് വിട്ടുകൊടുത്തിട്ട് ഞാൻ മെല്ലെ തിരിഞ്ഞു. പച്ചക്ക് വിഴുങ്ങാനെന്നവണ്ണം കലിതുള്ളി നിൽപ്പുണ്ട് അമ്മ.അരികിൽ തന്നെ നിസ്സഹായമായ നോട്ടം എനിക്കെറിഞ്ഞുകൊണ്ട് നിക്കുന്ന ഗൗരിയേച്ചി.അമ്മയുടെ പിറകിൽ നിന്ന്, "ഇപ്പൊ കിട്ടും..." എന്ന മട്ടിൽ കള്ളച്ചിരിയുമായി എത്തിനോക്കുന്ന കാവ്യയുടെ കുഞ്ഞിത്തലയും കാണാം.

ഇവിടിപ്പോ എന്താ നടക്കുന്നെ എന്ന് കൃത്യമായി അറിയാവുന്നതിനാലും,ഇതിവിടത്തെ സ്ഥിരം കലാപരിപാടി ആയതിനാലും വലിയ ഭാവവ്യത്യാസം ഒന്നും കൂടാതെ രമ്യ ആന്റിയും അവിടെ സോഫയിൽ ഇരിപ്പുണ്ട്.

“ഇനി പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ല

💬 Comments

View all comments