Chapter Title : കാർത്തികേയം 3 [Oruthan]
കിട്ടാൻ ഉള്ളതൊക്കെ മിണ്ടാതെ നിന്ന് മേടിക്കുക തന്നെ.”
യുദ്ധം കീഴടങ്ങിയ ഒരു പോരാളിയുടെ ഗാംഭീര്യത്തോടെ അടിയറവ് പറയാൻ നിന്ന എന്റെ രക്ഷക്കെത്തിയ രണ്ടു കാവൽ മാലാഖമാരെപ്പോലെ അച്ഛനും രാജീവ് അങ്കിളും കയറി വന്നു.
തല്ക്കാലം തടികേടായില്ല…
പിന്നെ അത്താഴവും കഴിഞ്ഞ് കാവ്യക്കിട്ട് ഒരു ചെറിയ പണിയും കൊടുത്തിട്ട് നേരെ മേലോട്ട് വിട്ടു.പോണ വഴിക്കാണ് എന്തോ ഭാഗ്യത്തിന് മാത്‍സ് നോട്ട് എഴുതി തീർക്കാൻ ഉള്ള കാര്യം ഓർമ വന്നത്. സാധാരണ രാവിലെ ക്ലാസ്സിൽ ചെന്നുകഴിഞ്ഞാണ് ഇതൊക്കെ ഓർമ വരാറുള്ളൂ, ഇതിപ്പോ എന്താണോ എന്തോ…
എന്തായാലും ഇനി നാളേക്കൂടെ ലത മിസ്സിന്റെ ആട്ടു മേടിക്കാൻ വയ്യ. വെറുതെ എന്തിനാ പുള്ളിക്കാരിക്ക് ഒരു ഹാട്രിക് കൊടുക്കുന്നെ..?
നേരെ ചെന്ന് ഗൗരിയേച്ചിടെ വാതിലിൽ മുട്ടി. ആദ്യം കുറെ മസ്സിലുപിടിച്ചെങ്കിലും ചേച്ചിയെ സോപ്പിട്ട് നോട്ട് എഴുതിക്കാൻ കൊടുത്തു.
റൂമിൽ ചെന്ന് ഫോൺ നോക്കിയപ്പോൾ അമലും വിഷ്ണുവും മാറിമാറി മിസ്സ്ഡ് കാൾ അടിച്ചിട്ടുണ്ട്.വിളിച്ചതെന്തിനാണെന്ന് അറിയാവുന്നതുകൊണ്ട് തന്നെ തിരിച്ചു വിളിക്കാനൊന്നും നിന്നില്ല,നേരെ bgmi കേറി.ഇടക്ക് ഒക്കെ അവന്മാരുടെ കൂടെ രണ്ടു മാച്ച് കളി ഉള്ളതാണ്.വിഷ്ണു അത്യാവശ്യം അടിപൊളി പ്ലയെർ ആണ് അവൻ ഉള്ളതുകൊണ്ട് രണ്ടു വട്ടം ടോപ് ടെൻ കയറി.അമൽ മച്ചാന്റെ കളിമികവ് കാരണം ആ രണ്ടു കളിയും മൂഞ്ചി.ഞാനും വിഷ്ണുവും കൂടെ ആട്ടിയുറക്കുന്നേനു മുന്നേ അളിയൻ ചാർജ് തീർന്നെന്നും പറഞ്ഞ് ഇറങ്ങി.പിന്നെ ഞങ്ങളും ഇന്നത്തേക്കുള്ള കർട്ടനിടാമെന്ന തീരുമാനത്തിലെത്തി.
അങ്ങനെ ഗെയിം നിർത്തി ഫോൺ സൈഡിലേക്കിട്ടപ്പോഴേക്കും ഒന്നൊന്നര മണിക്കൂർ കഴിഞ്ഞിരുന്നു.
അപ്പോൾ നമ്മുടെ ചേച്ചിക്കുട്ടിയുടെ നോട്ടെഴുത്ത് എന്തായെന്ന് നോക്കിക്കളയാമെന്ന് കരുതി അങ്ങോട്ട് വിട്ടു.റൂമിന്റെ ഡോർ പതിയെ ചാരിയിട്ടേ
💬 Comments
View all comments