0%

Chapter Title : കാർത്തികേയം 4 [Oruthan]

Author : Oruthan Read All Parts 11.3K

കാർത്തികേയം ഭാഗം:4

പ്രഭാതത്തിന്റെ തിളക്കം കവർന്നുകൊണ്ട് ആർത്തലച്ചു പെയ്യാൻ വെമ്പി നിൽക്കുന്ന കനത്ത കരിമുകിലുകൾ വാനമാകെ കരിമ്പടം വിരിച്ചുനിന്നു.കുളികഴിഞ്ഞിറങ്ങിയ ഈറനണിഞ്ഞൊരു മാദകസുന്ദരിയെപ്പോലെ; തലേന്ന് രാത്രി തകർത്തു പെയ്ത മഴയുടെ ശേഷിപ്പെന്നോണം ആ ഗ്രാമം വല്ലാത്തൊരു വശ്യതയണിഞ്ഞു നിന്നു.മരച്ചില്ലകളിലും ഇലച്ചാർത്തുകളിലും തിങ്ങി നിന്നിരുന്ന മഴനീർതുള്ളികൾ ഇടവിട്ട് കടന്നുവന്ന തണുത്ത കാറ്റിന്റെ തലോടലിൽ മണ്ണിലേക്കടർന്നു വീണു.

സ്കൂൾ തുറന്നിട്ടിപ്പോൾ മൂന്നാല് ദിവസം ആയിക്കാണും;വർണ്ണ കുടകൾ ചൂടിയും റെയിൻകോട്ടിൽ പൊതിഞ്ഞു കെട്ടിയുമായി കുട്ടികളുടെ നിര സ്കൂളിലേക്കൊഴുകി.

വഴിയിൽ കെട്ടിനിന്ന വെള്ളക്കെട്ടിനരികിലൂടെ ചെരുപ്പ് നനയാതിരിക്കാൻ സൂക്ഷ്മതയോടെ സാവധാനം നടന്നുനീങ്ങുകയാണ് ഗൗരി. അവളുടെ കൈകളിൽ ചുറ്റിപ്പിടിച്ച്, കുഞ്ഞുകാലുകൾ വെച്ച് ഒപ്പമെത്താൻ പാടുപെട്ട് ഏഴുവയസ്സുകാരൻ കാർത്തിയും കൂടെയുണ്ട്.സ്കൂളിലെ ആദ്യ ദിവസങ്ങളിൽ അവനിൽ നിഴലിച്ചിരുന്ന ഭയവും, തന്റെ കൈയിൽ മുറുകെപ്പിടിച്ചിരുന്ന ആ കുഞ്ഞുവിരലുകളുടെ ബലവും പതിയെ കുറഞ്ഞുവരുന്നത് ഗൗരി

ശ്രദ്ധിച്ചിരുന്നു.പുതിയ സ്കൂളിലെ അന്തരീക്ഷവുമായി അവൻ പൊരുത്തപ്പെട്ടു തുടങ്ങി എന്ന തിരിച്ചറിവ് അവളുടെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരി വിടർത്തി.

ആദ്യ ദിവസം ഒറ്റക്ക് ജനലരികിലെ ബെഞ്ചിൽ ഒതുങ്ങി കൂടുകയായിരുന്നു അവൻ.എന്നാൽ ആ ഏകാന്തതക്ക് അന്നേ ദിവസം ലഞ്ച്ബ്രേക്ക് വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ചോറ്റുപാത്രം തുറന്നതും പാറി വന്ന വറുത്ത മീനിന്റെ വാസന എവിടെന്നോ മണത്തുപിടിച് ആ തലതെറിച്ച ചെറുക്കൻ ഓടിയെത്തി;

" ഒരു കഷ്ണം തരാവോ ഞാൻ എന്റെ മുട്ട പൊരിച്ചത് പാതി തരാം."

വായിൽ നിന്നും വെള്ളമൂറ്റിക്കൊണ്ടവൻ ഡീൽ പറഞ്ഞു.കാർത്തിക്ക് ആ ഡീൽ അധികം അങ്ങ് പറ്റിയില്ലെങ്കിലും മറിച്ചുപറയാനുള്ള മടികൊണ്ട് അവനൊന്നും മിണ്ടിയില്ല. ആ മൗനം സമ്മതമായി കണക്കിലെടുത്ത്,സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ആ ചെറുക്കൻ കാർത്തിക്കരികിൽ ഇരുന്നു.

"ഞാൻ അമൽ,

💬 Comments

View all comments