Chapter Title : കാർത്തികേയം 4 [Oruthan]
നിന്റെ പേരെന്താ...?”
“കാർത്തികേയൻ.”
“എന്തോന്ന് കാത്രിയേകനോ..?”
ഗൗരവഭാവത്തിലുള്ള അവന്റെ ആ ചോദ്യം കേട്ടതും കാർത്തിക്കൊപ്പം തന്നെ അവരുടെ തൊട്ടുമുന്നിലിരുന്ന രണ്ടു പെൺകുട്ടികൾക്കും ഒരു പോലെ ചിരി പൊട്ടി.
“കാർത്തികേയൻ, കാർത്തീന്ന് വിളിക്കും.”
കാർത്തി സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അവന്റെ പാത്രത്തിൽ നിന്നും ഒരു കഷ്ണം മീനെടുത്ത് അമലിന്റെ പത്രത്തിലേക്കിട്ടു.
ആ ഒരു പ്രവൃത്തിയിൽ അമലിന്റെ കണ്ണുകൾ നൂറു വോൾട് ബൾബ് പോലെ തിളങ്ങി. ഇളിച്ചോണ്ടവൻ തന്റെ പങ്ക് മുട്ട കാർത്തിയുടെ പാത്രത്തിലേക്കിട്ട് വാക്ക് പാലിച്ചു.മുന്നിലിരുന്ന പെണ്ണ് അപ്പോളും അടക്കിച്ചിരി നിർത്തിയിരുന്നില്ല.
“എന്നാടി താരെ ഇത്ര ചിരിക്കൂന്നേ…”
അതും പറഞ് അമൽ അവളുടെ പുറത്തിട്ടൊരു കൊട്ടുകൊടുത്തു.
“ഡാ”
അവൾ ദേഷ്യത്തോടെ അവനെ നോക്കി അലറി.
“നീ പോടീ”
അതവൻ പുച്ഛിച്ചു തള്ളി.
“നീ ചുമ്മാ നോക്കണ്ടാ, ഈ അച്ചാറീന്നൊരു തുള്ളി പോലും നിനക്ക് തരൂല..”
ഇതിനിടെ അമലിന്റെ നോട്ടം താരയുടെ പാത്രത്തിലെ അച്ചാറിലേക്ക് വീണതും അവളത് മുളയിലേ നുള്ളി.
“ഓ, അതിനാർക്ക് വേണം നിന്റെ ഒണക്ക വെളുത്തുള്ളിഅച്ചാർ..?”അമൽ കട്ടായം പറഞ്ഞു.
“അതിന് ഇന്ന് വെളുത്തുള്ളി അല്ല, കണ്ണിമാങ്ങാച്ചാറാണല്ലോ…”അല്പം ഗമയോടെയാണ് താരയത് പറഞ്ഞത്.
കണ്ണിമാങ്ങാന്ന് കേട്ടതും നിന്ന നിൽപ്പിൽ മറുകണ്ടം ചാടി അമൽ താരയെ സോപ്പിടാൻ തുടങ്ങി.
കാർത്തിയാണേൽ ഇവരുടെ കാട്ടികൂട്ടൽ കണ്ട് അന്തം വിട്ടിരിക്കുവായിരുന്നു.
അപ്പോഴാണ് മുന്നിലെ ബെഞ്ചിൽ താരയുടെ അടുത്തിരുന്ന രണ്ടാമത്തെ പെൺകുട്ടിയെ അവൻ ശ്രദ്ദിക്കുന്നത്.അവൾ ഒരുതരം കൗതുകഭാവത്തോടെ അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.ഒരു നിമിഷം കാർത്തിയും അവളുടെ കണ്ണുകളിലേക്ക് നോക്കി…
ഒരുപാട് നാളത്തെ തന്റെ ഉറക്കവും സമാധാനവുമെല്ലാം കവർന്നെടുക്കാനും, ഒടുവിൽ തന്റെ ജീവന്റെ പാതിയായി സ്വയം തിരഞ്ഞെടുക്കാനും പോകുന്ന ആ
💬 Comments
View all comments