0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 27.1K

"ഏട്ടാ...!"

താഴെ നിന്ന് കാവ്യയുടെ ശബ്ദം ഉയർന്നു.

"ഭക്ഷണം കഴിക്കണ്ടേ?"

ആ വിളി കേട്ടതും അവന്റെ ചിന്തകൾ മുറിഞ്ഞു.

ഒരു ദീർഘശ്വാസം കൂടി എടുത്ത് അവൻ പതിയെ പടികളിലേക്ക് നടന്നു.

താഴെയെത്തിയ ശേഷം വാഷ് ബേസിനരികിൽ ചെന്നു മുഖത്തും കൈകളിലും വെള്ളം തളിച്ചു.

തണുത്ത വെള്ളം മുഖത്ത് പതിച്ചെങ്കിലും മനസ്സിനുള്ളിലെ അസ്വസ്ഥത മാത്രം മാറിയില്ല.

ഡൈനിംഗ് ഹാളിലെത്തിയപ്പോഴേക്കും എല്ലാവരും അത്താഴത്തിനായി മേശയ്ക്ക് ചുറ്റും ഇരുന്നിരുന്നു.

മേശയുടെ നടുവിൽ ചൂട് ചോറ് നിറച്ച വലിയ പാത്രം, സാമ്പാർ, അവിയൽ, തോരൻ, അച്ചാർ, പപ്പടം എന്നിവ നിരത്തി വച്ചിരുന്നു. ഭക്ഷണത്തിന്റെ മണം ഹാൾ മുഴുവൻ നിറഞ്ഞുനിന്നു.

അവർക്കിടയിൽ ഒഴിഞ്ഞുകിടന്ന തന്റെ കസേര വലിച്ചുനീക്കി കാർത്തി പതിയെ ഇരുന്നു.

സാധാരണ അവൻ ഇരുന്നാൽ ആദ്യം എന്തെങ്കിലും തമാശ പറഞ്ഞോ കാവ്യയെ കളിയാക്കിയോ ആയിരിക്കും തുടങ്ങുക.

പക്ഷേ ഇന്ന്...

അവൻ നിശ്ശബ്ദനായിരുന്നു.

മേശപ്പുറത്തേക്ക് കണ്ണുനട്ടിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല.

"എടാ...ആ  പ്ലേറ്റ് ഒന്ന് ഇങ്ങ് നീക്കിക്കേ."

ഗൗരിയുടെ ശബ്ദം കേട്ടിട്ടും അവൻ പ്രതികരിച്ചില്ല.

"കാർത്തി..."

വീണ്ടും വിളിച്ചു.

അവൻ ഞെട്ടിയപോലെ തല ഉയർത്തി.

"ഹാ...?"

"നീ വേറെ ഏതോ ലോകത്താണല്ലോ."

ചെറു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് ഗൗരിയേച്ചി അവന്റെ പ്ലേറ്റിലേക്ക് ചോറ് വിളമ്പി.

കാർത്തി ഒന്നും പറയാതെ ഇരുന്നു.

സാധാരണ അവൾ ഒരു കരണ്ടി ചോറ് ഇട്ടാൽ,

"അത്ര മതിയേച്ചി... ഡയറ്റിലാണ്."

എന്നൊക്കെയുള്ള കമന്റുകൾ ഉറപ്പായിരുന്നു.

പക്ഷേ ഇന്ന് അതൊന്നും ഉണ്ടായില്ല.

ഗൗരി ഒരു നിമിഷം അവനെ ശ്രദ്ധിച്ചു.

പിന്നെ സാമ്പാർ ഒഴിച്ചുകൊണ്ടിരുന്ന കൈ നിർത്തി.

"എന്തുപറ്റീടാ നിനക്ക്?"

അവൾ പതിയെ ചോദിച്ചു.

"ഒന്നുമില്ല."

മറുപടി

💬 Comments

View all comments