0%

Chapter Title : കാർത്തികേയം 2 [Oruthan]

Author : Oruthan Read All Parts 22468

കാണുന്നത് അപൂർവമായിരുന്നു.

അതിനിടയിൽ കാവ്യ എന്തൊക്കെയോ പറഞ്ഞ് അവനെ കളിയാക്കാൻ ശ്രമിച്ചു.

സാധാരണ ആയിരുന്നെങ്കിൽ അതിന് രണ്ടിരട്ടി മറുപടി തിരികെ കിട്ടുമായിരുന്നു.

എന്നാൽ കാർത്തി വെറുതെ അവളെ നോക്കിയതേയുള്ളൂ.

അത് കണ്ടതോടെ കാവ്യയുടെ മുഖത്തെ ചിരിയും പതിയെ മാഞ്ഞു.

പതിയെ വീട്ടിലെ മുതിർന്നവരും ഇത്  ശ്രദ്ധിച്ചു.

"എന്താ മോനെ?"

അമ്മ ചോദിച്ചു.

"ഒന്നുമില്ല."

ചെറിയൊരു മറുപടി മാത്രം.

അച്ഛനും അവനെ ഒന്ന് നോക്കിയെങ്കിലും പിന്നെ ഒന്നും ചോദിച്ചില്ല.

ഭക്ഷണം കഴിഞ്ഞതോടെ എല്ലാവരും ഓരോ കാര്യങ്ങളിലായി പിരിഞ്ഞു.

കാർത്തി പതിയെ മുകളിലെ മുറിയിലേക്ക് നടന്നു.

മുറിയിൽ കയറി ജനലരികിൽ നിന്നുകൊണ്ട് പുറത്തേക്കു നോക്കുമ്പോഴാണ് പിന്നിൽ നിന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്.

തിരിഞ്ഞുനോക്കാതെ തന്നെ വന്നത് ആരാണെന്ന് അവന് മനസ്സിലായിരുന്നു…

"എന്താടാ?"

ഗൗരിയേച്ചിയുടെ ശബ്ദം.

അവൻ ഒന്നും മിണ്ടിയില്ല.

അടുത്ത നിമിഷം അവളുടെ കൈ അവന്റെ തലയിൽ പതിഞ്ഞു.

ചെറുപ്പം മുതൽ അവൾക്ക് പതിവുള്ള കാര്യം.

സങ്കടമുണ്ടെങ്കിലും...

പനിയുണ്ടെങ്കിലും...

മനസ്സിൽ എന്തെങ്കിലും ഒളിപ്പിച്ചാലും...

ആദ്യമെത്തുന്നത് ആ കൈ തന്നെയായിരുന്നു.

"കാർത്തി..."

ഇത്തവണ ശബ്ദം കുറച്ചുകൂടി മൃദുവായിരുന്നു.

"എന്താ പറ്റിയെ?"

"ഒന്നുമില്ലേച്ചി."

ഗൗരിയേച്ചി കണ്ണ് ചുരുക്കി അവനെ നോക്കി.

"ദേ ചെറുക്കാ..."

അവൾ അവന്റെ നേരെ വിരൽ ചൂണ്ടി.

"എന്റെ അടുക്കെ കള്ളം പറഞ്ഞാ ആ തലമണ്ട ഞാൻ അടിച്ചുപൊട്ടിക്കുവേ...!"

ആ ഭീഷണി കേട്ടതും കാർത്തിയുടെ ചുണ്ടിൽ അറിയാതെ ഒരു ചിരി വിരിഞ്ഞു.

“ആഹാ അപ്പൊ മോന് ചിരിക്കാനൊക്കെ അറിയാവല്ലേ…”

“ഓ എനിക്കൊന്ന് ചിരിക്കാനും പാടില്ലേടീ?__പന്നീ…”

അത്രയും നേരം കള്ളചിരിയോടെ നിന്ന ഗൗരിയേച്ചി എന്റെ അവസാനത്തെ വാക്പ്രയോഗത്തിൽ അരിശം പൂണ്ടു.

"ഇവനെയിന്ന് ഞാൻ...!"

"ഡീ ചേച്ചീ...!"

അവൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

അടുത്ത നിമിഷം ഗൗരിയേച്ചി അവനേം കൂട്ടിയെടുത്ത് കട്ടിലിലേക്ക് മറിഞ്ഞു.

"അയ്യോ!"

കാർത്തി ചിരിച്ചുകൊണ്ട് അലറി.

"വിട് ചേച്ചി...!"

"കാര്യം പറഞ്ഞിട്ട് മതി."

ഗൗരിയേച്ചി

💬 Comments

View all comments