0%

Chapter Title : കാർത്തികേയം 3 [Oruthan]

Author : Oruthan Read All Parts 28.8K

ഉണ്ടായിരുന്നുള്ളു. ശബ്ദമിണ്ടാക്കാതെ മെല്ലെ വാതിൽ തുറന്ന് എത്തിനോക്കിയപ്പോൾ മൂപ്പത്തി സ്റ്റഡി ടേബിളിൽ തലവെച്ചു കിടക്കുവാണ്.ഞാൻ മെല്ലെ പതുങ്ങിപ്പതുങ്ങി അടുത്തേക്ക് ചെന്നു. ആൾ നല്ല ഉറക്കത്തിലാണ്.ഞാൻ എഴുതാൻ കൊടുത്ത നോട്ട് ഭംഗിയായി എഴുതി തീർത്ത് ഒതുക്കിവെച്ചിട്ടുമുണ്ട്.പാവം ഞാൻ എഴുതാൻ കൊടുത്തത് തീർക്കുന്നതിനിടയിൽ എപ്പോഴോ ഉറക്കംപിടിച്ചത് ആവും. ഒന്ന് രണ്ട് വട്ടം തട്ടി വിളിച്ചിട്ടും എണീക്കാത്തതുകൊണ്ട് ഞാൻ ചേച്ചിയെ താങ്ങിയെടുത്ത് ബെഡിലേക്ക് നടന്നു. ചേച്ചി അത്യാവശ്യം മെലിഞ്ഞിട്ടാണ് അധികം പൊക്കവും ഇല്ല അതോണ്ട് തന്നെ എനിക്ക് സുഖം ആയിട്ട് എടുക്കാം. സാവധാനം അവളുടെ ഉറക്കം മുറിയാതെ തന്നെ ഞാൻ അവളെ കട്ടിലിൽ കിടത്തി, പുതപ്പെടുത്ത് പുതപ്പിച്ചു.എന്നിട്ട് എണീച്ച് പോകാൻ നിവർന്നതും ചേച്ചി എന്റെ കയ്യിൽ പിടിച്ച് ഒറ്റ വലി ആയിരുന്നു.കമിഴ്ന്നടിച്ചു അവളുടെ മേലേക്ക് വീണു.

“എന്തുവാടി ചേച്ചീ”

കള്ളി അപ്പോ ഉറക്കമല്ലായിരുന്നോ..!

“ഹ്മ്മ്… ഒന്നടങ്ങി കിടന്നെടാ ചെക്കാ!”

ചിണുങ്ങിക്കൊണ്ടതും പറഞ്ഞ് ചേച്ചി എന്റെ മുഖം പിടിച്ച് അവളുടെ മാറിലോട്ടടുപ്പിച്ചു. ഒരു നിമിഷം ഒന്ന് കുതറി നോക്കിയെങ്കിലും പിന്നെ ആ ചൂടുപറ്റി കിടക്കുന്നത് സുഖമുള്ള ഏർപ്പാടായതുകൊണ്ട് അവിടെ തന്നെ കിടന്നു.പതുക്കെ ഒന്ന് തലയുയർത്തി നോക്കിയപ്പോൾ ഒരു കൊച്ചുകുഞ്ഞിനെപോലെ മുഖത്തൊരു ചെറുപുഞ്ചിരിയുമായി ഉറങ്ങുന്ന ചേച്ചിയെ കണ്ടപ്പോൾ മനസ്സിനാകെ ഒരു കുളിർമ്മ…

ഇങ്ങനെ ചേച്ചിയുടെ മാറിൽ തലചായ്ച്ചുറങ്ങിയ രാത്രികൾക്ക് കണക്കില്ല.എന്നാലും ഇനിയെത്ര കിടന്നാലും ഒട്ടും മതിയാവാത്തുമില്ല.

അന്നൊരു ദിവസം കൊണ്ട് ലോകം മുഴുവൻ മാറിമറിഞ്ഞപ്പോൾ, ഒന്നും മനസ്സിലാകാതെ പകച്ചുനിന്ന ആ ഏഴ് വയസ്സുകാരന് താങ്ങായി നിന്നത് ആ പത്തര വയസ്സുകാരിയായിരുന്നു. വർഷങ്ങൾ കടന്നുപോയി... പ്രായം മാത്രം മുന്നോട്ട് നീങ്ങി.

പക്ഷേ…

ഇന്നും അവന്റെ ഏറ്റവും

💬 Comments

View all comments