Chapter Title : കാർത്തികേയം 3 [Oruthan]
വലിയ ധൈര്യവും ആശ്വാസവും അഹങ്കാരവുമെല്ലാം കൂടെ അവൾ ഉണ്ടെന്നുള്ളതാണ്.
അവൻ കണ്ണുരണ്ടും കൂട്ടിയടച് ആ മാറിലോട്ട് തല ചായ്ച്ചു.
ആ നിമിഷം… മനസ്സ് കാലത്തെ പിന്നിലേക്ക് വലിച്ചിഴയ്ക്കുകയായിരുന്നു. ആ പത്തര വയസ്സുകാരിയുടെ വാലിൽ തൂങ്ങി നടന്നിരുന്ന ഏഴ് വയസ്സുകാരനിലേക്ക്...
പത്തു വർഷങ്ങൾക്ക് മുൻപ്…
ഏഴാം വയസ്സിൽ പനയൂരിലെ ആ വീടിന്റെ പടിയിറങ്ങുമ്പോൾ, അച്ഛന്റെ കണ്ണിലെ കത്തുന്ന പകയും അമ്മയുടെ കണ്ണിലെ നനവും ഇന്നും എന്റെ ഓർമ്മയിലുണ്ട്. മുത്തശ്ശന്റെ കടുപ്പമേറിയ വാക്കുകൾക്ക് മുൻപിൽ, അച്ഛൻ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് ഞങ്ങളെയും കൂട്ടി ആ തറവാടിന്റെ പടിയിറങ്ങിയത്.
അതൊരു വെറും ഇറങ്ങിപ്പോക്കായിരുന്നില്ല, ഒരു പൊട്ടിത്തെറിയായിരുന്നു. മുത്തശ്ശനും അച്ഛനും തമ്മിൽ വർഷങ്ങളായി നീറിപ്പുകഞ്ഞുകൊണ്ടിരുന്ന ഏതോ ഒരു രഹസ്യത്തിന്റെ, അല്ലെങ്കിൽ അധികാരത്തർക്കത്തിന്റെ അവസാനത്തെ തീപ്പൊരി.
ആ വീടുവിട്ടിറങ്ങിയതിന് ശേഷം, എങ്ങോട്ടാണെന്നുപോലും അറിയാതെ ഞങ്ങളുടെ യാത്ര നീണ്ടു.
ആ സമയത്താണ് അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായ രാജീവ് അങ്കിൾ ഞങ്ങൾക്ക് താങ്ങായി നിന്നത്.
അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് ഈ നാട്ടിലേക്ക് വന്നത്.
പുതിയ നാട്...
പുതിയ വീട്...
പുതിയ ആളുകൾ...
പുതിയ സ്കൂൾ...
എല്ലാം പുതിയത്.
പക്ഷേ, അതിലൊന്നും എനിക്ക് സന്തോഷം കണ്ടെത്താൻ കഴിഞ്ഞില്ല.
ദിവസങ്ങളോളം മുറിക്കുള്ളിൽ തന്നെ ഒതുങ്ങിക്കൂടിയിരുന്നു.
ആരോടും സംസാരിക്കാൻ തോന്നിയില്ല.
വീടിന് പുറത്തിറങ്ങാൻ പോലും മടിയായിരുന്നു.
ആ സമയത്താണ് രാജീവ് അങ്കിളിന്റെ മകൾ ഗൗരി ചേച്ചി ആദ്യമായി എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്.
ആദ്യമൊന്നും ചേച്ചിയോട് പോലും ഞാൻ അധികം സംസാരിച്ചിരുന്നില്ല.
പക്ഷേ, ആ മൗനം പോലും മനസ്സിലാക്കാൻ ചേച്ചിക്ക് കഴിഞ്ഞിരുന്നു.
രാവിലെ തന്നെ എന്റെ അടുക്കെ വരും.ഓരോന്നും പറഞ്ഞ് കളിയാക്കിയും,
💬 Comments
View all comments