Chapter Title : കാർത്തികേയം 3 [Oruthan]
വായിട്ടടിച്ചും, എന്നെക്കൊണ്ട് രണ്ട് വാക്കെങ്കിലും പറയിപ്പിക്കാൻ ശ്രമിക്കും.ഞാൻ ഒന്നും മിണ്ടാതെ ഇരിക്കുകയാണെങ്കിൽ,എന്നെ പിടിച്ചുവലിച് ടിവിയുടെ മുന്നിൽ കൊണ്ടിരുത്തും.സിനിമയോ കാർട്ടൂണോ അങ്ങനെ എനിക്കിഷ്ടമാവാൻ സാധ്യതയുള്ള എന്തെങ്കിലും വെച്ചുതരും.
ഞാൻ നോക്കിത്തുടങ്ങുമ്പോൾ, ചേച്ചിയുടെ മുഖത്ത് വിരിയുന്ന ആ ചെറിയ ചിരി ഇന്നും ഓർമ്മയിൽ ഉണ്ട്.
വൈകുന്നേരം വെയിലൊന്നാറിയാൽ സൈക്കിൾ എടുത്തോണ്ട് ഇറങ്ങും. പോകാൻ കൂട്ടക്കാതെ നിന്നാലും എന്നെ പിടിച്ച് വലിച്ച് കൊണ്ടുപോകും.അങ്ങനെ സൈക്കിളിന്റെ മുൻവശത്തിരുത്തി, ഈ നാടിന്റെ ഓരോ വഴികളും... ഓരോ കാഴ്ചകളും... പതിയെ എനിക്ക് പരിചയപ്പെടുത്തിതന്നു. ഇടക്കുള്ള കടയിൽ നിർത്തി കുറെ മിട്ടായി വാങ്ങും. “മൊത്തം തിന്നല്ലേ, നിന്റെ കുഞ്ഞനിയത്തിക്കും കൂടെ ഉള്ളതാ.”എന്നുംപറഞ്ഞോണ്ട് എന്റെ പോക്കറ്റിൽ ഇട്ടുതരും..മിട്ടായി വായിലിട്ട് നുണഞ്ഞുതീരും മുന്നേ, സൈക്കിൾ ശിവക്ഷേത്രത്തിനരികിലെ വിശാലമായ പാടത്തേക്ക് കയറും.വൈകുന്നേരമായാൽ ആ പാടം മുഴുവൻ കുട്ടികളുടെ ബഹളമായിരിക്കും.ആദ്യമൊക്കെ ആ കാഴ്ചകൾ ദൂരെ നിന്നുകൊണ്ട് നോക്കിനിൽക്കാനേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ.
അപ്പോഴെല്ലാം ചേച്ചി എന്റെ കൈയിൽ പിടിച്ച് നേരെ അവരുടെ നടുവിലേക്ക് കൊണ്ടുപോകും.അന്നുവരെ അപരിചിതരായിരുന്ന മുഖങ്ങൾ, പതിയെ പതിയെ കൂട്ടുകാരായി രൂപമാറ്റപ്പെടാൻ അധികം സമയം വേണ്ടിവന്നില്ല.പക്ഷെ എത്രയൊക്കെ ആയാലും ഞാൻ വീണാൽ ആദ്യം ഓടിയെത്തുന്നതും...
ഞാൻ ചിരിച്ചാൽ അതിനേക്കാൾ ഉറക്കെ ചിരിക്കുന്നതും...
ചേച്ചിതന്നെയായിരുന്നു.
പതിയെപ്പതിയെ ഞാൻ അറിയാതെതന്നെ ആ പാടവും ക്ഷേത്രവും നാട്ടിലെ കുട്ടികളും എല്ലാം എനിക്ക് പ്രിയപ്പെട്ടവയായി.
നാടുവിട്ടുവന്നതിന്റെ പകപ്പിൽ ഒതുങ്ങിക്കൂടിയിരുന്ന ആ ഏഴ് വയസ്സുകാരൻ, വീണ്ടും കുട്ടിയായിത്തുടങ്ങിയത് ആ പത്തര വയസ്സുകാരി ചേച്ചിപ്പെണ്ണിന്റെ സ്നേഹത്തിനും പിടിവാശിക്കും മുന്നിൽ മുട്ടുമടക്കിയപ്പോഴായിരുന്നു.
***
മാറിടുക്കിലേക്ക് ഊർന്നിറങ്ങി വന്ന ഒരു കുഞ്ഞു വിയർപ്പുത്തുള്ളി ചുണ്ടിൻതുമ്പിൽ ഉപ്പുരസം പകർന്നപ്പോളാണ് മനസ്സ് ഓർമ്മകളിൽ നിന്നു തിരികെ വന്നത്.
💬 Comments
View all comments