Chapter Title : കാർത്തികേയം 3 [Oruthan]
പതിയെ തലയുയർത്തി നോക്കിയപ്പോൾ ചേച്ചി പതിയെ ഞെരിപിരി കൊള്ളുന്നതാണ് കാണുന്നത്. പുതപ്പിനടിയിൽ പറ്റിപ്പിടിച്ചു കിടന്നതുകൊണ്ട് ഞങ്ങൾ ചെറുതായ് വിയർക്കാൻ തുടങ്ങിയിരുന്നു.അവളുടെ ഉറക്കം കളയണ്ടാന്ന് കരുതി ഞാൻ മെല്ലെ എന്റെ തലയിലൂടെ ചുറ്റി പിടിച്ചിരുന്ന അവളുടെ കയ്യെടുത്ത് ഒതുക്കി വെച്ചു.ശബ്ദമുണ്ടാക്കാതെ എഴുനേറ്റ് അവളുടെ ചിതറി കിടക്കുന്ന മുടി ഒന്ന് ഒതുക്കി വച്ചിട്ട് ഒരു പാവക്കുട്ടിയെ പോലെ ചെറുപുഞ്ചിരിയുമായ് കിടക്കുന്ന എന്റെ ചേച്ചിപ്പെണ്ണിന്റെ നെറ്റിയിൽ ഒരു ഉമ്മ കൂടെ കൊടുത്തിട്ട് കട്ടിലിൽ നിന്ന് ഇറങ്ങി. മേശപ്പുറത്തവൾ എഴുതി വച്ചിരുന്ന ബുക്കും എടുത്തു പുറത്തോട്ടിറങ്ങി, ഒന്നുടെ കട്ടിലിൽ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന ആ സാധനത്തിനെ ഒന്ന് നോക്കിയതും അറിയാതെ സ്വന്തം ചുണ്ടിലും ഒരു ചെറുപുഞ്ചിരി വിരിഞ്ഞുവോ…?
വാതിൽ മെല്ലെ ചാരിയടച്ച് ഞാൻ എന്റെ റൂമിലേക്ക് നടന്നു.
മേശപ്പുറത്ത് നോട്ടുകൾ രണ്ടും വെച്ച്, ആദ്യം എന്റെ നോട്ട് ബാഗിലേക്ക് വലിച്ചിട്ടു.
പിന്നെ...
അവളുടെ നോട്ട്‌ബുക്ക് കൈയിലെടുത്തു.ഒരൊറ്റ ചുളിവുപോലും വീഴാതിരിക്കാൻ ശ്രദ്ധിച്ച് ബാഗിന്റെ ഉള്ളിലേക്ക് ഒതുക്കിവെച്ചു.
മറ്റുള്ള പുസ്തകങ്ങൾക്കിടയിൽ കുത്തിനിറച്ചില്ല...
അവയ്ക്ക് മുകളിൽ അമർന്നുപോകാതിരിക്കാൻ പ്രത്യേകം ഒരു വശത്തേക്ക് നീക്കിവെച്ച ശേഷമാണ് സിപ്പ് വലിച്ചടച്ചത്.
***
പിറ്റേന്ന് ഓടിപ്പിടിച്ചാണ് ക്ലാസ്സിൽ കേറിയത്. ചെന്നപാടെ ബാഗ് ഡെസ്കിലേക് വെച്ചിട്ട് തിടുക്കത്തിൽ അവളുടെ ബുക്ക് കയ്യിൽ എടുത്തു.
"ടാ പോവല്ലേ,നിക്ക്"പിന്നിൽ നിന്നും അമലിന്റെ വിളി വന്നെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ല. മുന്നിലത്തെ ഡെസ്കിൽ കയ്യൂന്നി മുകളിലൂടെ രണ്ടു ഡസ്ക് അപ്പുറം ചാടി കടന്ന് ചാടിത്തുള്ളി ക്ലാസിനു പുറത്തേക്ക് വിട്ടു.
...
അഞ്ചു മിനിറ്റ് കഴിഞ്ഞ്,വന്ന ആവേശത്തിന്റെ പകുതി പോലും ബാക്കിയില്ലാതെ, വാലും ചുരുട്ടി തിരികെ ക്ലാസ്സിലേക്ക് കയറിയ എന്നെ കണ്ടതും
💬 Comments
View all comments