Chapter Title : കാർത്തികേയം 3 [Oruthan]
താരയും അമലും മുഖത്തോട് മുഖം നോക്കി.
അടുത്ത നിമിഷം രണ്ടുപേരും ഒരുമിച്ച് പൊട്ടിച്ചിരിച്ചു.
"ഹോ എന്തായിരുന്നു അവന്റെ അഭ്യാസം, ഓടുന്നു,ചാടുന്നു... എന്നെക്കൊണ്ട് വയ്യ..ഹ്ഹ്ഹ് "ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് താര പറഞ്ഞൊപ്പിച്ചു.
"എത്ര വട്ടം വിളിച്ചെട നിന്നെ, അതെങ്ങനാ അവളുടെ കാര്യം ആണേൽ പിന്നെ ചെക്കന് കണ്ണും കണ്ടുടാ ചെവിടും കേട്ടുടാ ഒരേ ഓട്ടമല്ലേ..."
"ഓട്ടം മാത്രമാണേൽ പിന്നേം പോട്ടെന്ന് വെക്കാം ഇത് മൂന്നാല് ഡെസ്കിന്റെ മേലേക്കൂടെ അല്ലെ ഒറ്റചാട്ടത്തിന് കടന്ന് പോയത്."
"ശവത്തിൽ കുത്താതെടാ തെണ്ടികളെ!" ഇതുങ്ങൾ അങ്ങനെ ഒന്നും നിർത്താൻ ഉള്ള ഉദ്ദേശം ഇല്ല.ഞാൻ അടിയറവ് പറഞ്ഞപ്പോൾ താര ഒന്ന് അയഞ്ഞുതന്നു.
"അവൾ രണ്ടുദിവസത്തേക്ക് ലീവ് ആട..."
അതുംകൂടെ കേട്ടപ്പോൾ ചമ്മൽ മാറ്റാൻ താരെടെ തലക്കിട്ടൊരു മുട്ടും കൂടെ കൊടുത്തിട്ട് ഞാൻ എന്റെ സീറ്റിലേക്കിരുന്നു. രാവിലെ തന്നെ ശോകം അടിച്ചെങ്കിലും ശരിക്കുള്ള ശോകം അടിച്ചത് ലത മിസ്സ് ഹാട്രിക് അടിച്ചപ്പോൾ ആയിരുന്നു.കഴിഞ്ഞ ദിവസത്തെ നോട്ട് കംപ്ലീറ്റ് ആക്കുന്നതിന്റെ ഇടക്ക് ഇന്നത്തേക്കുള്ള നമ്പർ ചാർട്ട് assignment വെക്കാൻ മറന്നിരിക്കുന്നു.ആട്ടുപൊങ്കാല കഴിഞ്ഞ് കിളി പാറി ഇരിക്കുന്ന നേരത്താണ് സുജിത് സർ ക്ലാസ്സിലേക്ക് കേറി വന്നത്.
"എടാ പിള്ളേരെ അടുത്ത ഞായറാഴ്ച ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ് ആണ് അപ്പൊ നാളെ തൊട്ട് പ്രാക്ടീസ് തുടങ്ങിക്കോളൂ, കാർത്തി??"പറഞ്ഞു കഴിഞ്ഞ് സർ ഞാൻ എവിടെന്നു ചോദ്യഭാവനെ നോക്കിയപ്പോൾ ഞാൻ കയ്യ് പൊക്കി കാണിച്ചു.
"ആ, നീ ഒന്നിങ്ങു വന്നേ ടീം ഒക്കെ ഒന്ന് സെറ്റ് ആക്കാൻ ഒണ്ട്."
അങ്ങനെ സാറിന്റെ ഇടപെടലിൽ എന്റെ പോയ കിളിയെല്ലാം തിരികെ വന്നു.സാറിന്റെയൊപ്പം ഇരുന്ന് ടീം എല്ലാം
💬 Comments
View all comments