Chapter Title : കാർത്തികേയം 3 [Oruthan]
സെറ്റ് ആക്കി. ജൂനിയർ പിള്ളേരേം ഉൾപ്പെടുത്തണം അവന്മാർക്ക് ചാൻസ് കൊടുക്കണമെന്നും പ്രത്യേകം എന്നെ ഓർമിപ്പിക്കാനും സർ മറന്നില്ല.അങ്ങനെ ഫുൾ മൈൻഡ് ഓൺ ആയിത്തന്നെ സ്കൂളിൽ നിന്നും ഇറങ്ങി. സാധാരണ എന്റെ ചെവി തിന്നേണ്ട കാവ്യെടെ ചെവി ഇന്ന് ഞാൻ തിന്നു. അവളും അതിന്റെ ഒരു അന്തലാപ്പിലാണ് വീട്ടിലേക്ക് കേറിയത്.
ചെന്നപാടെ കാണുന്നെ ടീവിടെ മുന്നിൽ കുത്തിയിരിക്കുന്ന ഗൗരിയേച്ചിനെയാണ്. കയ്യ്കഴുകാൻ ഒന്നും നിന്നില്ല നേരെ അവളുടെ അടുക്കെ ചെന്നിരുന്നു കൊറേ നേരം കത്തിയടിച്ചു, അവളുടെ ഗ്ലാസിന്നുതന്നെ ചായേം കുടിച്ചിട്ട് നേരെ മേലോട്ട് വിട്ടു.
പൊതിഞ്ഞു കെട്ടി വച്ചിരുന്ന ബൂട്ട് എടുത്തു ഒന്ന് മിനുക്കി, ലെയ്സ് കോർത്തു ഒരുക്കി വച്ചു.
പിന്നെ അത്താഴം കഴിക്കാൻ നേരം എല്ലാവരോടും കാര്യം അവതരിപ്പിച്ചു.
"അപ്പോൾ നീ ഇനി വരാൻ വൈകുവാണെങ്കിൽ ഇവളെന്തു ചെയ്യും?" അമ്മയുടെ വക ചോദ്യമെത്തി.
"അയ്യേ ഞാൻ ചെറിയ കുട്ടിയൊന്നുമല്ല. എനിക്ക് തനിയെ വരാനൊക്കെ അറിയാം."അമ്മയെ നോക്കി ഗോഷ്ടി കാണിച്ചോണ്ട് കാവ്യ എതിർതെങ്കിലും ആ എതിർപ്പിനധികം ആയുസ്സുണ്ടായില്ല.അമ്മമാർ രണ്ടും അമ്പിനും വില്ലിനും അടുക്കുന്നില്ല.
"ഒന്ന് നിർത്ത് എല്ലാനും, ഞാൻ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ സ്കൂളിന്റെ അടുത്തുള്ള ബസ്റ്റോപ്പിൽ ഇറങ്ങി ഇവളേം കൂട്ടി വരാം എന്തെ അത് പോരെ..."ഒടുക്കം ഗൗരിയേച്ചിടെ ആ പ്രസ്താവന തന്നെ അന്തിമ വിധിയായി.
പിറ്റേന്ന് ക്ലാസ്സ് കഴിഞ്ഞതും എല്ലാത്തിനേം കൂട്ടിപ്പെറുക്കി പ്രാക്ടീസ് തുടങ്ങി.പ്രാക്ടീസിന് എല്ലാവർക്കും പതിവിലും ആവേശം കൂടുതലായിരുന്നു.
അമൽ മച്ചാൻ വരെ കളിയും ചളിയും ഒക്കെ മാറ്റിവെച്ച് സീരിയസായി പന്ത് തട്ടുന്നുണ്ട്.
അതിന് മറ്റൊരു കാരണം കൂടെയുണ്ട്.
വേങ്ങൂർ st antony's hss.
കഴിഞ്ഞ തവണ
💬 Comments
View all comments