Chapter Title : ഞരമ്പൻ ഫ്രണ്ട് 1 [ക്യാപ്റ്റൻ മാർവെൽ]
പ്ലാൻ ചെയുന്നത് എല്ലാം പ്ലാൻ ചെയുന്നത് മാർട്ടിൻ അല്ലെ....
ആഷിക് :ആ....പറഞ്ഞപോലെ അവൻ എവടെ.... ഇനി അവൻ വന്നാൽ അതിന്റെ വായിൽ നിന്നുള്ള അവരാതം മൊത്തം കേൾക്കേണ്ടി വരും....
എബിൻ :കുറച്ചു നേരത്തെ വിളിച്ചിരുന്നു.... ഇപ്പൊ വരാന്ന് പറഞ്ഞിട്ടുണ്ട്....
ആഷിക് :അവൻ വന്നില്ലെങ്കിലും കുഴപ്പം ഇല്ല....
ഞാൻ :ആഷിക്കേ.... അവൻ വാങ്ങി തരുന്നതും കഴിച്ചിട്ട് അവനെ തന്നെ കുറ്റം പറയുന്നോ....
ആഷിക്ക് :ഓ... അപ്പോൾ നീ അവനു സപ്പോർട്ട് ചെയ്യുവാണോ.... നീയും കേൾക്കാറുള്ളത് അല്ലെ അവൻ എന്തൊക്കെയാ പറയുന്നേ എന്ന്.....
ഞാൻ :അതൊക്കെ ശരി ആണ്.... എന്നാലും വയർ നിറയെ ഫുഡ് കിട്ടും.... പിന്നെ സിനിമ കാണാൻ പോകുന്നത് അതൊക്കെ അവന്റെ ചിലവിൽ അല്ലെ.....
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്കിന്റെ സൗണ്ട് കേട്ടത്.... ചീറി പായുന്ന ആ ബൈക്കിന്റെ സൗണ്ട് കേട്ടാൽ തന്നെ മനസിലാക്കാം ആ വരുന്നത് മാർട്ടിൻ ആണെന്ന്.....
ഞാൻ :അവൻ വരുന്നുണ്ട്.... ഇനി ഒന്നും പറയാൻ നിക്കണ്ട....
എബിൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു....
എബിൻ :അവനോടു എത്ര പറഞ്ഞിട്ടുള്ളതാ ഈ വഴിക്ക് വരുമ്പോ പതുകെ വരണം കുട്ടികൾ ഒക്കെ ഉള്ളതാണെന്ന്....
ആഷിക്ക് :അതിനു നമ്മൾ പറയുന്നത് എന്ന അവൻ കേട്ടിട്ടുള്ളത്......
അപ്പോഴേക്കും മാർട്ടിൻ പാറയുടെ അടുത്തായി ബൈക്ക് വച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു.... അതികം ഉയരം ഇല്ലാത്ത ഒരു പാറ ആണത്....
മാർട്ടിൻ :ഹായ് ഗയ്‌സ്....
എബിൻ :ആ നീ എവടെ ആയിരുന്നടാ.... സാധാരണ നേരത്തെ വരാറുള്ളത് ആണല്ലോ....
ഇത്ര നേരം ദേഷ്യം കൊണ്ട് ചുവന്നിരുന്ന അവന്റെ മുഖം പെട്ടെന്ന് മാറിയതിൽ എനിക്കും ആഷിക്കിനും അത്ഭുതം തോന്നി.... എന്നാലും ഓന്ത് മാറുമോ ഇത്പോലെ എന്നായിരുന്നു എന്റെ ഉള്ളിൽ... എന്തൊക്കെ ആയാലും അവൻ ഉള്ളത്കൊണ്ട് കാശിന്റെ കാര്യം ആർക്കും ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല....
മാർട്ടിൻ :ആഹ്..... ഇന്ന് പപ്പയുടെ ഒരു കൂട്ടുകാരനെ കാണാൻ പോയിരുന്നു... എന്തോ ഒരു ഡോക്യുമെന്റ് ആണ്.... അതാ ലേറ്റ് ആയത്....അല്ല നന്ദു എവിടെ.....
ഞാൻ :അവൻ ജോലി കഴിഞ്ഞു ഇപ്പൊ എത്തിയതേ ഉള്ളു.... വരാന്നു പറഞ്ഞിട്ടുണ്ട്....
മാർട്ടിൻ :ആ അവൻ
💬 Comments
View all comments