Chapter Title : ഞരമ്പൻ ഫ്രണ്ട് 1 [ക്യാപ്റ്റൻ മാർവെൽ]
എവടെ.... ഇനി അവൻ വന്നാൽ അതിന്റെ വായിൽ നിന്നുള്ള അവരാതം മൊത്തം കേൾക്കേണ്ടി വരും....
എബിൻ :കുറച്ചു നേരത്തെ വിളിച്ചിരുന്നു.... ഇപ്പൊ വരാന്ന് പറഞ്ഞിട്ടുണ്ട്....
ആഷിക് :അവൻ വന്നില്ലെങ്കിലും കുഴപ്പം ഇല്ല....
ഞാൻ :ആഷിക്കേ.... അവൻ വാങ്ങി തരുന്നതും കഴിച്ചിട്ട് അവനെ തന്നെ കുറ്റം പറയുന്നോ....
ആഷിക്ക് :ഓ... അപ്പോൾ നീ അവനു സപ്പോർട്ട് ചെയ്യുവാണോ.... നീയും കേൾക്കാറുള്ളത് അല്ലെ അവൻ എന്തൊക്കെയാ പറയുന്നേ എന്ന്.....
ഞാൻ :അതൊക്കെ ശരി ആണ്.... എന്നാലും വയർ നിറയെ ഫുഡ് കിട്ടും.... പിന്നെ സിനിമ കാണാൻ പോകുന്നത് അതൊക്കെ അവന്റെ ചിലവിൽ അല്ലെ.....
ഞങ്ങൾ അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്കിന്റെ സൗണ്ട് കേട്ടത്.... ചീറി പായുന്ന ആ ബൈക്കിന്റെ സൗണ്ട് കേട്ടാൽ തന്നെ മനസിലാക്കാം ആ വരുന്നത് മാർട്ടിൻ ആണെന്ന്.....
ഞാൻ :അവൻ വരുന്നുണ്ട്.... ഇനി ഒന്നും പറയാൻ നിക്കണ്ട....
എബിൻ കുറച്ചു ദേഷ്യത്തിൽ പറഞ്ഞു....
എബിൻ :അവനോടു എത്ര പറഞ്ഞിട്ടുള്ളതാ ഈ വഴിക്ക് വരുമ്പോ പതുകെ വരണം കുട്ടികൾ ഒക്കെ ഉള്ളതാണെന്ന്....
ആഷിക്ക് :അതിനു നമ്മൾ പറയുന്നത് എന്ന അവൻ കേട്ടിട്ടുള്ളത്......
അപ്പോഴേക്കും മാർട്ടിൻ പാറയുടെ അടുത്തായി ബൈക്ക് വച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു.... അതികം ഉയരം ഇല്ലാത്ത ഒരു പാറ ആണത്....
മാർട്ടിൻ :ഹായ് ഗയ്സ്....
എബിൻ :ആ നീ എവടെ ആയിരുന്നടാ.... സാധാരണ നേരത്തെ വരാറുള്ളത് ആണല്ലോ....
ഇത്ര നേരം ദേഷ്യം കൊണ്ട് ചുവന്നിരുന്ന അവന്റെ മുഖം പെട്ടെന്ന് മാറിയതിൽ എനിക്കും ആഷിക്കിനും അത്ഭുതം തോന്നി.... എന്നാലും ഓന്ത് മാറുമോ ഇത്പോലെ എന്നായിരുന്നു എന്റെ
💬 Comments
View all comments