Chapter Title : നൂറ എന്ന നൂർജഹാൻ 2 [ലോഹിതൻ]
സഹോദരിയുടെ കൂടെയാണ് അവൾ വളരുന്നത്...
അവളെ ഇനി എനിക്ക് തരില്ലന്നാണ് അളിയനും പെങ്ങളും പറയുന്നത്..
അവർക്ക് കുട്ടികൾ ഇല്ലാത്തത് കൊണ്ട് ഞാനും ശരിയെന്നു പറഞ്ഞു...
പക്ഷേ ഇപ്പോൾ വല്ലാത്ത ഒരു ഏകാന്തത.. സ്കൂളിൽ ആയിരിക്കുമ്പോൾ പ്രശ്നമില്ല.. കുട്ടികളും മാഷ്മാരും ഒക്കെയായി അങ്ങനെ പോകും...
വീട്ടിൽ എത്തിക്കഴിഞ്ഞ ശേഷമാണ് പ്രശ്നം... ഒന്നു സംസാരിക്കാൻ പോലും ആരുമില്ല.. പിന്നെ അടുത്തൊരു ക്ലബ് ഉണ്ട് അവിടെയൊക്കെ പോയി ക്യാരംസ് കളിച്ചൊക്കെ സമയം കളയും...
താൻ ഭാഗ്യവതിയാണ്.. രണ്ടു മക്കളില്ലേ.. അവരുടെ കാര്യങ്ങൾ നോക്കി ജീവിക്കാലോ...
ഹാ.. ഞാൻ ഇങ്ങനെ നിർത്താതെ പറഞ്ഞു കൊണ്ടിരുന്നാൽ എങ്ങിനെയാ..
താനും പറയ്... മടിക്കേണ്ട എന്നോട് എന്തും തുറന്ന് പറയാനുള്ള സമയമാണ് ഇത്....
ഞാൻ.. ഞാൻ എന്തു പറയാനാണ്... രണ്ടു മക്കളിൽ മോളേ കെട്ടിച്ചു വിട്ടു.. അവളും ഭർത്താവും സെറ്റിലായി...
പിന്നെയുള്ളത് ആസിയാണ്... അവനും പഠിക്കാനൊക്കെ ദൂരെ എവിടെങ്കിലും പോകണമെന്നാണ് പറയുന്നത്...
അപ്പോൾ താനും തനിച്ചാകും അല്ലേ.. അങ്ങനെയാണെങ്കിൽ നമുക്ക് അങ്ങ് കൂട്ട് കൂടിയാലോ...
നൂറയുടെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ടാണ് അയാൾ അത് പറഞ്ഞത്...
അവൾ നാണത്തോടെ തലകുനിച്ചു..
ഈ പ്രായത്തിലെ നാണത്തിനും ഒരു ഭംഗിയുണ്ട്...
നന്നായി സംസാരിക്കുന്നുണ്ടല്ലോ..?
കുട്ടികളെ ഇഗ്ളീഷ് സാഹിത്യം പഠിപ്പിക്കുന്ന മാഷല്ലേ ഞാൻ.. സംസാരമൊക്കെ അതുകൊണ്ട് താനേ വരും...!
നൂർജഹാൻ ഒന്നും പറഞ്ഞില്ലല്ലോ...?
എന്നേ ഇഷ്ടമുള്ളവർ നൂറ എന്നാണ് വിളിക്കുന്നത്.. എനിക്കും അതാണ് ഇഷ്ടം...
ആഹ്.. ഇത്രയും കേട്ടാൽ മതി നൂറാ... ഞാൻ നാളെ തന്നെ അളിയനോടും പെങ്ങളോടും പറയാം..
നൂറക്ക് ആരോടാണ് പറയാനുള്ളത്.
മക്കളോടും മരുമോനോടും...
ആഹ്... അവരോട് ഇന്നുതന്നെ
💬 Comments
View all comments