Chapter Title : നൂറയുടെ പരീക്ഷണങ്ങൾ 4 [J. K.]
അതിനു അവിടെ അത്ര വലിയ ആഴം ഒന്നും ഇല്ലാ... മുത്തു പറഞ്ഞു.
" ഏയ് വെള്ളം എനിക്ക് പേടിയാ... നിങ്ങൾ വിളിച്ചത് കൊണ്ടു മാത്രം ഞാൻ വന്നതാ... " നൂറ ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു.
" മ്മ്.. അവിടെ എത്തുമ്പഴും ഇത് പറഞ്ഞാൽ മതി. " മുത്തു പറഞ്ഞു...
" ശരിക്കും നമ്മൾ എങ്ങോട്ടാ പോകുന്നെ? നൂറ ചോദിച്ചു.
" ഇത് ഒരു കോടീശ്വരന്റെ സ്ഥലം ആണ്.. ആള് ചുമ്മാ കാറ്റ് കൊണ്ടിരിക്കാൻ വാങ്ങി ഇട്ടിട്ടുള്ളതാ.. " മുത്തു പറഞ്ഞു.
" ങേ അപ്പൊ നമ്മൾ എങ്ങനെ അങ്ങോട്ട് കടക്കും.. " നൂറ ചോദിച്ചു.
" അവിടെ ഒരു ചെറിയ ഹട്ട് ഉണ്ട്.. അത് ഞങ്ങൾ ആ പണിതത്.. ഇടയ്ക്കു ഇടയ്ക്കു അവിടെ പോയി ഓക്കേ അല്ലെ എന്ന് നോക്കണം.. " ചോട്ടു പറഞ്ഞു.
" ഓഹോ.. അങ്ങനെ.. അപ്പോ നമ്മൾ ഇന്ന് ആ ഹട്ട് നന്നാക്കാൻ ആണോ പോണേ " നൂറ ചോദിച്ചു..
" അല്ല ഇന്ന് നമ്മൾ ഇത്തയെ നന്നാക്കാൻ ആണ് പോണേ " മുത്തു ചിരിച്ചുകൊണ്ട് പറഞ്ഞു.
എല്ലാവരും അത് കേട്ട് ചിരിച്ചു..നൂറയുടെ കണ്ണിൽ നാണം ഇരച്ചു കയറി. അവളുടെ കവിളുകൾ ചുവന്നു.
പോകെ പോകെ വഴി വിജനമായി വന്നു.. ഇടതൂർന്ന മരങ്ങളും, വിജനമായ പ്രദേശവും ആ യാത്രയെ രസകരമാക്കി.
നൂറ അവർ പറഞ്ഞു കൊടുത്ത ഒരു ഇടുങ്ങിയ വഴിയിലൂടെ വണ്ടി എടുത്തു. ഈ അടുത്ത കാലത്തൊന്നും അവിടേക്കു ആരെങ്കിലും പോയതിന്റെ ഒരു ലക്ഷണവും അവിടെ ഉണ്ടായിരുന്നില്ല. വണ്ടി പിന്നെയും മുന്നോട്ടു പോയി..
💬 Comments
View all comments