0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 273

ഇത്താടെ അടുത്ത് തന്നെ ഉണ്ടാവും ഇത്ത ഒന്ന് വിളിച്ചാൽ വിളികേൾകുന്ന ദൂരത്ത്" അളിയന്റെ വീടിനോട് ചേർന്ന് തന്നെ ഒരു 5 സെന്റ് ഭൂമി ഉണ്ട് അത് വാങ്ങാനാ എന്റെ തീരുമാനം " തെ ഈ കിടക്കുന്ന സ്ഥലം അങ്ങോട്ട് വാങ്ങിച്ചാലോ ഇത്താ"

" ടാ അതിനൊക്കെ ഒരുപാട് ക്യാഷ് വേണ്ടേ നിന്റെ അടുത്ത് അതിനൊക്കെ ഉള്ള പൈസ ഉണ്ടോ .നൂറു മോളുടെ കല്ല്യാണത്തിന് തന്നെ വേണം കുറെ ക്യാഷ് ...

ഒക്കെ ശരിയാവും ഇത്താ എല്ലാത്തിനും പടച്ചോൻ ഒരു വഴി കാണിച്ചുതരും .,അളിയനോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് "മ് ന്നാ ഇനി എന്താചെങ്കിൽ നിങ്ങൾ ചെയ്യിൻ" ഇത്ത പൊന്നൂസിനെയും കൂട്ടി അകത്തേക്ക് പോയി അപ്പോഴേക്കും സമയം ളുഹർ ബാങ്ക് കൊടുത്തു

"ടാ നമുക്ക് പള്ളി വരെ ഒന്ന് പോണം ഉമ്മാടേയും ഉപ്പാടെയും ഖബറിന്റെ അടുത്തേക്ക് " ""ആ എപ്പോഴാ പോവാ ?"" ""ഇപ്പോൾ തന്നെ പോവാ നീ ഫ്രീ അല്ലെ " "ആ" (ഇത്താ....ഞങ്ങൾ പുറത്തുപോയി ഇപ്പോൾ വരാം ...) "എങ്ങോട്ടാ രണ്ടാളും കൂടി ഭക്ഷണം കഴിക്കാൻ ഇങ്ങോട്ടു എത്തില്ലേ" "ആ ഇപ്പൊ വരാം ഉമ്മാന്റെയും ഉപ്പാടെയും അടുത്ത് പോണം എന്നിട്ട് കവലയിൽ പോയി ഒന്ന് കറങ്ങിയിട്ട് വരാം ഇത്ത ഫുഡ് ടേബിളിൽ വെക്കുംബോഴേക്കും ഞങ്ങൾ എത്തും "

" ആ സൂക്ഷിച്ചുപോയിവാ"

ഞാനും അഫ്സലും വണ്ടിയിൽ കയറി യാത്രയായി ഉമ്മയും ഉപ്പയും ഉറങ്ങുന്ന ആ മണ്ണിലേക്ക്......

💬 Comments

View all comments