0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 272

ഇവളുടെ ഈ നിൽപ്പ് കാണുമ്പോൾ എനിക്ക് ആ മുഖമാഓർമ വരുന്നത് അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു .,

"" അല്ല ഹന്ന ഇപ്പോൾ എന്താ ചെയ്യുന്നേ "" അവൾ പറയാൻ നിന്നപ്പോഴേക്കും നൂറു ചാടി കേറിപറഞ്ഞു

""അവൾ എന്റെ കൂടെ തന്നെയാ ഡിഗ്രിക്ക് പഠിക്കുന്നത്.ഇക്കാക്­ക പറഞ്ഞു നിക്കാൻ സമയം ഇല്ല ഞങ്ങൾക്ക് കോളേജിൽ പോവാനുള്ള ടൈം ആയി ""മ് ന്നാ ഇങ്ങള് പോയിക്കോ" അപ്പോഴേക്കും നൂറു ബാഗും തോളിലിട്ട് പൊന്നൂസിന് ഒരു ഉമ്മയും കൊടുത്ത് എന്റെ അടുത്തേക്ക് വന്നു ഇക്കാക്ക ഞങ്ങൾ പോയിട്ട് വരാനും പറഞ്ഞുഅവർ പോയി

ഇത്താ ഇക്ക് നല്ല വിശപ്പുണ്ട് വല്ലതും കഴിക്കാൻ എടുത്തുവക്കിൻ ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം ,,, ""ഞാൻ നേരെ റൂമിലോട്ടു പോയി "" കുളികഴിഞ്ഞു വന്നപ്പോഴേക്കും ഫുഡ് എല്ലാം ടേബിളിൽ നിരത്തിയിരിക്കുന്നു.­പൊന്നൂസ് കുറെ കളിപ്പാട്ടവും എടുത്ത് കളിക്കാ...

ഞാൻ പൊന്നൂസിന്റെ അടുത്ത് പോയി അവളെ എടുത്തു ഭാഗ്യത്തിന് കരഞ്ഞില്ല അവൾ എന്നെ നോക്കി നിഷ്കളങ്കമായ ഒരു ചിരി സമ്മാനിച്ചു അവളെ മടിയിലും വച്ച് ഞാൻ ഭക്ഷണം കഴിക്കാൻ ഇരുന്നു

""പടച്ചോനെ ദോശയും ചമ്മന്തിയും"" എന്റെ ഇഷ്ട്ട ഭക്ഷണം കുറെ കാലമായി ദോശ കഴിച്ചിട്ട് ഞമ്മടെ നാട് വിട്ടാൽ ഇതൊന്നു പിന്നെ നല്ല രുചിയോടെ കഴിക്കാൻ സാധിക്കില്ലല്ലോ

ഇത്ത പൊന്നൂസിനെ എന്റെ മടിയിൽ നിന്നും എടുത്ത് അവൾക്ക് ഭക്ഷണം കൊടുത്തു ചായകുടിച്ചുകൊണ്ടിരിക­്കുമ്പോൾ പുറത്തുനിന്നും ഒരു ബൈക്കിന്റെ സൗണ്ട്

ആരാണെന്നറിയാൻ ഞാനും ഇത്തയും പുറത്തേക്ക് നോക്കി ഇരിക്കാ.... ഞാൻ അത് പറഞ്ഞപ്പോൾ ഇത്താടെ മുഖം അങ്ങോട്ട് വല്ലാതായി

"ഇത്താനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല ഞാൻ എന്നായാലും വേണം ഒരു വീട് ,എത്രയെന്നുവച്ച അളിയനെ ബുദ്ധിമുട്ടിക്കാ"

" അത് ജാസി പറഞ്ഞതിലും കാര്യം ഉണ്ട് ഇത്താ"...എന്തൊക്കെ പറഞ്ഞാലും ഇവര് ഇവിടുത്തെ താമസക്കാരാ നിങ്ങൾ ഇറങ്ങാൻ പറഞ്ഞാൽ ഇവര് ഇറങ്ങി കൊടുകേണ്ടിവരും ഇപ്പോൾ ജാസി പറഞ്ഞത് നല്ല ഒരു തീരുമാനം ആണ്

എന്നും പറഞ്ഞു അവൻ എന്റെ ഒപ്പം കൂടി

"ഞാൻ എന്റെ ഇത്താനെ വിട്ടുഅതിക ദൂരം ഒന്നും പോവില്ല

💬 Comments

View all comments