Chapter Title : നുണക്കുഴി
പറഞ്ഞു ഗ്ലാസ്സ് താത്തി....പുറത്തൂടെ ഒന്ന് കണ്ണോടിച്ചു ഒഹ് നാടൊക്കെ ആകെ മാറിയിരിക്കുന്നു... രാവിലെ ആയതിനാൽ മഞ്ഞുമൂടിയ കാലാവസ്ഥ ആയിരുന്നു അതിനാൽ മഞ്ഞുകണങ്ങൾഏറ്റു തലപൊക്കാൻ കഴിയാത്ത പൂവുകളും ...പുലരിയിലെ ആ മഞ്ഞുത്തുള്ളികൾ കൊണ്ട് കുളിച്ചുകിടക്കുന്ന ആ പുല്ലുകളും എവിടെ നിന്നോ കേൾക്കുന്ന കിളികളുടെ കരച്ചിലുകളും ശരിക്കും ഞാൻ ആസ്സ്വതിച്ചു ...മലകളും കാടുകളും മരങ്ങളും തഴുകിവരുന്ന ആ കാറ്റ് എന്നിൽ സ്പർശിച്ചപ്പോൾ എന്തോ എനിക്ക് വല്ലാത്തൊരു അനുഭൂതി തോന്നി...ആകാറ്റിന് വല്ലാത്തൊരു സുഗന്ധം എന്റെ നാടിന്റെ പിറന്ന മണ്ണിന്റെ ഗന്ധം .... " അല്ല നീ ഇപ്പോൾ പോയിട്ട് 2കൊല്ലം ആയില്ലേ നാസർക്കാടെ സൗണ്ട് "സത്യത്തിൽ നാസർക്കാടെ കാര്യം ഞാൻ മറന്നിരുന്നു ഇതിനിടയിൽ "ആ ഇക്ക 2 വർഷം കഴിഞ്ഞു " "മ് അല്ല അളിയൻ ഇപ്പോൾ വരുന്നുടോ" "ഇപ്പോൾ ഇല്ലെന്ന ഇന്നലെ വിളിച്ചപ്പോൾ പറഞ്ഞത് " ഇങ്ങള് ഇവടെ തന്നെ കൂടിയോ നാസർക്കാ... ആട ജാസി ഞാൻ ഇവടെ തന്നെ കൂടി വയ്യ കുറേകാലം അവിടെ നിന്നതല്ലേ ഇപ്പോൾ വയ്യാണ്ടായി ആ ചൂടും തണുപ്പും ശരീരം മരവിച്ചതോടൊപ്പം മനസും മരവിച്ചു പിന്നെ മോന്റെ കല്യാണം കഴിഞ്ഞുഅവനിപ്പോൾ നിന്റെ അളിയന്റെ അടുത്തുണ്ട് പിന്നെ അകെ ഉള്ളത് ഒരു മോളല്ലേ ഒളിപ്പോൾ പഠിക്കാ ബാക്കി ഒക്കെ വരുന്നിടത്ത് വച്ച് നോക്കാം പടച്ചോൻ കാക്കട്ടെ ... എനിക്ക് ഒരു ചായ വേണം നാസർക്കാ ഇന്നലെ ഒന്നും കാര്യമായിട്ട് തിന്നില്ല പിന്നെ കിട്ടിയത് ഒരു ബൺ ആണ് ഫ്ലൈറ്റിൽനിന്നു പറഞ്ഞു തീർക്കും മുന്നേ നാസർക്ക വണ്ടി ഒരു ചായക്കടയുടെ മുന്നിൽ വണ്ടി നിറുത്തി ഞങ്ങൾ ഇറങ്ങി
💬 Comments
View all comments