0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 270

ഒന്നിങ്ങട്ടുവരിം... ഇത്ത ആരാന്ന് നോക്കാൻ വേണ്ടി ഉമ്മറത്തേക്ക് വന്നതും എന്റെ ഇത്താന് ഉള്ള വിളിയും ഒപ്പമായിരുന്നു....

എന്നെ കണ്ടതും ഇത്ത ആകെ ഷോക്ക് ആയിപോയി ഇത്താടെ ചുണ്ടുകൾ എന്തോ പിറുപിറുക്കുന്നുണ്ട്­....

""ജാസിമോൻ ന്റെ ജാസിമോൻ ""

ഇത്താനും വിളിച്ചുഞാൻ ഇത്താടെ അരികിലേക്ക് പോയി എന്ത് പറയണം എന്ത് ചെയ്യണം പറയണം എന്നറിയാതെ ഇത്ത അന്തം വിട്ട്നിൽകാർന്നു പാവം .... അപ്പോൾ ഇത്താടെ ആ മുഖം ഒന്ന്‌ കാണണം ...ഇത്താടെ ആ നിൽപ്പ് കണ്ടിട്ട് എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല ഞാൻ ഇത്താടെ അടുത്ത് പോയി കെട്ടിപിടിച്ചു ., ""ഇത്താ ഇത് ഞാനാ ന്റെ ഇത്താടെ ജാസിമോൻ""

ഇത്ത അപ്പോൾ ദേഷ്യവും സങ്കടവും സന്തോഷവും എല്ലാമൊരുമിച്ചു വന്ന അവസ്ഥയിലായിരുന്നു

"പോടാ ജ്ജ് ഇന്നേ തൊടണ്ട, ഇന്നലെ കൂടി വിളിച്ചതല്ലേ നീ അപ്പളും പറഞ്ഞില്ലല്ലോ ജ്ജ് വരുന്ന കാര്യം ഇന്നേ തൊടണ്ട മാറിനിക്ക് ജ്ജ്

അയ്യോ ഇന്റെ ഇത്ത എന്നോട് പിണങ്ങല്ലേ ഞാൻ നിങ്ങളെ ഒക്കെ ഞെട്ടിക്കാൻ വേണ്ടി പറയാതെ വന്നതല്ലേ പറഞ്ഞിട്ട് വന്ന ഇക്ക് ഇത്താടെ ഈ മുഖം കാണാൻ പറ്റോ ... അപ്പോൾ ഇത്താക്ക് ഒരു ചിരിയൊക്കെ വന്നു "" എവിടെ ഇത്താ നൂറുമോളും പൊന്നൂസും "" ചോദിച്ചു നാവെടുത്തില്ല പൊന്നൂസിന്റെ കരച്ചിൽ ഉമ്മാച്ചീന്നുംപറഞ്..­.

""അവൾ ഉണർന്നൂന്ന് തോനുന്നു നൂറു റൂമിൽ ഉണ്ട് കോളേജിൽ പോവാൻ ഒരുങ്ങികൊണ്ടിരികാ""

ഇത്ത കുട്ടിനെ എടുക്കാൻ റൂമിലൊട്ടും ഞാൻ ഞാൻ നൂറമോൾടെ റൂമിലൊട്ടും പോയി ഞാൻ വാതിൽ പതിയെ തുറന്നു അകത്തോട്ടുനോക്കി നൂറു കണ്ണാടിക്കുമുന്നിൽ നിന്ന് ഒരുങ്ങികൊണ്ടിരിക്കാ ... "" ആരെ കാണിക്കാനാടി ഇത്രക്കങ്ങോട്ട് ഒരുങ്ങുന്നത് "" ഇന്റെ ചോദ്യം കേട്ടതും നൂറു പെട്ടന്ന് തിരിഞ്ഞു ഇന്നേ കണ്ടതും അവൾ ഇക്കാക്ക ന്നും പറഞ്ഞുകണ്ണും തുറിച്ചു ഒരേ നിൽപ്പാ ... ഞാൻ ചിരിച്ചും കൊണ്ട് അവളുടെ അടുത്തേക്ക് പോയി ... ""ഇക്കാക്ക "" "അതേടി അന്റെ ഇക്കാക്ക തന്നെ " ഇക്കാക്ക ന്നും വിളിച്ചു അവൾ എന്റെ നെഞ്ചിലൊട്ടു വീണു ... ഇവൾ എത്രയൊക്കെ വലുതായാലും എനിക്ക് ആ പഴയ 4 വയസുകാരി തന്നെയാ

💬 Comments

View all comments