0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 258

പറഞ്ഞു നേരെ റൂമിലേക്ക്.......

നജീബ്ക്കയും റശീദ്‌കയും ഡ്യൂട്ടിക് പോവാൻ ഉള്ള തയ്യാറെടുപ്പിലാണ്

ആഷിഖ് ആണെങ്കിൽ അവന്റെ പ്രിയതമയുമായി ഫോണിൽ സൊള്ളിക്കൊണ്ടിരിക്കാ­.... അവൻ ഫുൾടൈം ഫോണിൽ തന്നെയാ, അവനെ കുറ്റം പറയാൻ പറ്റൂലാ നിക്കാഹ്കഴിഞ്ഞു ഒരു മാസം തികയുന്നതിനു മുന്നേ കെട്ടിയ പെണ്ണിനെ തനിച്ചാക്കി സുന്ദരമായ നല്ല നാളുകളും മോഹങ്ങളും കെട്ടിപ്പെറുക്കി തിരികേ പറന്നവന.... ഹമീദ്ക്ക ആണെങ്കിലോ അടുക്കളയിൽ പത്രങ്ങളോട് മല്ലിടുകയാ,

ഡാ....ആഷിഖ് വന്നോന്നു സഹായികടാ...., ഇ സവാള ഒന്നു അരിഞ്ഞു താട ഹമുക്കേ.... ഹമീദ്ക്ക അടുക്കളയിൽ നിന്ന് ഉച്ചത്തിൽ പറയുന്നുണ്ട് അഷികനാണെങ്കിൽ അത് കേട്ടാ ഭാവം പോലും ഇല്ലാ

"അസ്സലാമുഅലൈക്കും അമീദ്ക്കാ "

"വ അലൈകുംസലാം"

ഹമീദ്ക്ക സലാം മടക്കി "ഹാ ... നീ നേരത്തെ പോന്നോ......."

"ആ ഞാൻ ഉച്ചവരെ ഡ്യൂട്ടിക് നിന്നൊള്ളു നാട്ടിൽ പോവുന്നത് പ്രമാണിച്ച് "

"മ് നന്നായി പെട്ടി ഒക്കെ പാക്ക് ചെയ്യാനുള്ളതല്ലേ "

ഇതിനിടയിൽ ആഷിക് ഫോൺ കട്ട് ചെയ്തു ഞങ്ങളുടെ അടുത്തേക് വന്നു

"ടാ നീ പോയി നന്നായി ഒന്നു ഉറങ്ങിക്കോ പെട്ടി ഒക്കെ ഞങ്ങൾ കെട്ടികൊളാം"

"ഓ നിന്റെ ഫോൺ ചെവിന്നു എടുത്തിട്ട് വേണ്ടേ പെട്ടികെട്ടാൻ ഒന്നു പോ.. പഹയാ "

"എന്താണ് ഹമീദ്ക്ക ഇങ്ങള് ഇങ്ങനെ "!ഇങ്ങള് തന്നെ ഇതൊക്കെ പറയണം :ന്റെ ബീവിയെ കണ്ണുനിറച്ചുകാണാൻ പോലും എനിക്ക് കഴിഞ്ഞിട്ടില്ല, ഞാൻ എന്റെ മൊഞ്ചത്തിന്റെ സൗണ്ടെങ്കിലും ഒന്നു കേട്ടോട്ടെ ഇക്കാ......

"ഓ... നീനക്കുമാത്രല്ല ബീവി ഉള്ളൂ ?;"

എന്നും പറഞ്ഞു ഇക്ക അടുക്കളയിലേക്ക് പോയി, കുക്കിങ്ങുഡ്യൂട്ടി ഇന്ന് ഇക്കാക് ആണ്‌

ആഷിക്കും കൂടെയുണ്ട്, ഞാൻ ഡ്രസ്സ് എല്ലാം അഴിച്ചുവെച്ച് ബാത്‌റൂമിൽ പോയി ഒന്നു ഫ്രഷ് ആയി വന്നപ്പോഴേക്കും റഷീദ്ക്കയും നജീബ്ക്കയും എന്നെ വെയിറ്റ് ചെയ്തിരിക്കയിരുന്നു

"ഹാ നിങ്ങള് ഡ്യൂട്ടിക് പോവാണോ ?:

"ആ ഞങ്ങൾ നിന്നേം വെയിറ്റ് ചെയ്തിരിക്കാ !" 'രാത്രി 12 നല്ലേ ഫ്ലൈറ്റ് "

"അതേ... പുലർച്ചെ 4 നു കൊച്ചിലെത്തും "

"ന്ന ഞങ്ങൾ ഇറങ്ങാണ്, യാത്ര ഒക്കെ സുഗമാവട്ടെ, നാട്ടിൽ എത്തീട്ടു വിളിക്കണം "എന്നും പറഞ്ഞു റഷീദ്ക്ക എന്റെ നേരെ ഒരു

💬 Comments

View all comments