0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 258

കവർ നീട്ടീട്ടു പറഞ്ഞു

" ഇത് കുട്ടികൾക്കു കുറച്ചു ചോക്ലേറ്റ് ആണ്‌, നിനക്കു ബുദ്ധിമുട്ടിലെങ്കിൽ വീട്ടിൽ കൊണ്ടു പോയി കൊടുക്ക് ഇല്ലെങ്കിൽ അനിയൻ വന്നു വാങ്ങിച്ചോളും "

! എന്താ... റഷീദ്ക്ക ഈ പറയുന്നേ എനിക്ക് ബുദ്ധി മുട്ടോ... ഞാൻ ഇത് ഇങ്ങളെ പെരേല് കൊണ്ടോയി കൊടുത്തോളം" എന്നും പറഞ്ഞു അത് വാങ്ങി വെച്ചു്,

"ന്നാ ഓക്കേ പോയിവന്നിട്ട് കാണാം,, സലാം പറഞ്ഞു അവർ ഡ്യൂട്ടിക് പോയി.....

ആഷിക്കും ഹമീദ്ക്കയും കുക്കിങ്ങിലാണ്, ഞാൻ കുറച്ചു നേരം ഒന്നു മയങ്ങ ട്ടേ , കട്ടിലിൽ കയറി കിടന്നതും എന്റെ ഫോൺ റിംങ്‌ ചെയ്തു @#$&@#$$@@$ മസ്‌ക്കറ്റിൽ നിന്ന് അളിയന്റെ call ആയിരുന്നു അത്. ഞാൻ ഫോണെടുത്തു,

"ഹലോ .... "

"അസ്സലാമുഅലൈക്കും "

"വ അലൈകും സലാം, എന്തൊക്കെ അളിയാ വിശേഷങ്ങൾ ?

"അൽഹംദുലില്ലാഹ്, സുഖമാണ്, നാട്ടിൽ പോവുന്നതിനുള്ള ഒരുക്കങ്ങൾ ഒക്കെ കഴിഞ്ഞില്ലേ...... ?"

"മ് ..., ഇനി പെട്ടി കെട്ടാൻ കൂടിയുണ്ട് , സാധനങ്ങൾ ഒക്കെ വെള്ളിയാഴ്ച പോയി വാങ്ങിച്ചു "

"മ് പൊന്നൂസിന്റെ ഒരു നീണ്ട ലിസ്റ്റ് തന്നെ ഉണ്ടാവും ല്ലേ... ?

"ആ അവൾക്ക് വിളിച്ചാൽ അതൊക്കെ തന്നെ അല്ലെ പറയാനുള്ളു.., " " "വെറുതെ ഓരോന്ന് വാങ്ങി കയ്യിലെ ക്യാഷ് ചിലവാക്കേണ്ടാ :.,നൂറു മോളെ നിക്കാഹ് നല്ലരീതിയിൽ നടത്തണം..

"(നൂറുമോൾ എന്റെ കുഞ്ഞനിയത്തി ആണ്)‌ "അതൊന്നും കൊഴപ്പല്ല അളിയാ നമ്മടെ പൊന്നൂസിനല്ലേ..... "പിന്നെ നിക്കാഹിനുള്ളതൊക്കെ ഞാൻ കരുതി വെയ്ച്ചിട്ടുണ്ട് *

"മ് ... ഷാഹിനക്ക് വിളിച്ചപ്പോ നീ രണ്ടു ദിവസായി വിളിച്ചിട്ടെന്ന് പറഞ്ഞു,, ? " (ഷാഹിന എന്റെ ഇത്ത ആണ്‌ )

"ആ പോവുന്നതിനു മുന്നേ ഒന്നു വിളിക്കണം " ജോലി തിരക്ക് ഉള്ളത്കൊണ്ടാ വിളിക്കാത്തത് "

"മ്... " നാട്ടിൽ എത്തിയ നിന്നെ കൊണ്ടു പെണ്ണ് കെട്ടിക്കാനാ അവളുടെ പ്ലാൻ !'

ഞാൻ ഒന്നു ചിരിച്ചു കൊണ്ടു അളിയന് മറുപടി കൊടുത്തു

"പിന്നെ, .. എയർപോർട്ടിൽ എന്റെ ഫ്രണ്ട് നാസർ കാറുമായി വരും " നിനക്കു അറിയില്ലേ അവനെ... ?"

.

💬 Comments

View all comments