Chapter Title : നുണക്കുഴി
എപ്പോഴാ അവിടുന്ന് കയറുന്നത്..... "രാത്രി 12ന് കയറും ഇൻഷാഅല്ലാഹ് അവിടെ രാവിലെ 5:20ന് ഇറങ്ങും" " എയർപോർട്ടിൽ ഞാൻവരണോ " " വേണ്ടടാ നീ എങ്ങാനും പോരുന്നത് നിന്റെ വീട്ടിൽ അറിഞ്ഞാൽ ഉടനെ അത് എന്റെ വീട്ടിലും അറിയും, അളിയന്റെ ഫ്രണ്ട് വണ്ടിയുമായി വരാന്നുപറഞ്ഞിട്ടുണ്ട് " "ടാ നീ നാളെ എങ്ങോട്ടും പോവരുത് അവിടെ ഉണ്ടാവണട്ടോ.." " ഇല്ലട ഞാബടെ ഉണ്ടാവും നീ വന്നുപോയിട്ടേ ഇനി ഞാൻ പണിക്കുപോവുന്നുള്ളു പേരെ .... "മ്മ് മതി " " എന്നാ ഒക്കെടാ നാളെ വീട്ടിൽ വന്നിട്ട് കാണാം"
"മ്മ് ഒക്കെടാ "
"ടാ നീ വരുമ്പോൾ ക്ക് എന്താ കൊണ്ട് വരുന്നേ "?
"നീ ആലോചിച്ചു തലപുണ്ണാക്കണ്ട "നിനക്ക് ഞാൻ ഒന്നും കൊണ്ടുവരുന്നില്ല " " അല്ലങ്കിലും നിന്റെ അടുത്ത്നിന്നും ഒന്നും കിട്ടുമെന്ന പ്രതീക്ഷയും എനിക്കില്ല ..ഫ്രണ്ട് ആണത്രേ ഫ്രണ്ട് " ? നീ ഒന്ന് വച്ചിട്ട് പൊടപഹയാ
മ്മ് ഒക്കെ"
അവനിക്ക് റിപ്ലൈ കൊടുത്ത് വീണ്ടും ഞാൻ ചുമരിൽ ഒരു വിശ്രമവും ഇല്ലാതെ കറങ്ങി കൊണ്ടിരിക്കുന്ന ക്ലോക്കിലെ സൂചിയെ നോക്കി കിടന്നു ...എന്റെ മനസ്സ് അഫ്‌സലിന്റെയും നൂറുമോളുടെയും ഓർമകളിലേക്ക് വഴുതി പോയി ... ഉമ്മാടെ വീട്ടിൽ ആയിരുന്ന ഞങ്ങൾക്ക് ഒന്നിനും ഒരുകുറവും ഉണ്ടായിരുന്നില്ല നുരുമോളുടെ കാര്യങ്ങൾ ഒക്കെ ഞാനാനോക്കിയിരുന്നത് ആ കുഞ്ഞുമനസിനെ വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ നോവിച്ചിരുന്നില്ല എന്തു കുസൃതികൾ ചെയ്താലും എന്നെ നോക്കി ഒരു കള്ളചിരിയുണ്ട് ഞാൻ ഒന്ന് പിണങ്ങിയാൽ ഇക്കാക്കാന്നും വിളിച്ചിട്ടൊരു വരവുണ്ട് ആ വിളിഇന്നും എന്റെ കാതിൽ മുഴങ്ങാറുണ്ട് .... പത്തിൽ പഠിക്കുമ്പോൾ തന്നെ ഞാൻ ഒരു കടയിൽ സെയിൽസ് ബോയ് ആയി പണിഎടുത്തിരുന്നു അവിടെ വച്ചാണ് ഞാൻ അഫ്സലിനെ പരിചയപ്പെടുന്നത് പിന്നെയുള്ള ജീവിതത്തിൽ എന്നും എന്റെ കൂടെ ഉണ്ടാവൻ തല്ല്കൊള്ളാനാണെങ്കിലും മേടിച്ചു തരാനാണെങ്കിലും അവനിക്ക് പെങ്ങമാരില്ലാത്തതു കൊണ്ട് ന്റെ നൂറു മോളെ അവൻ പൊന്നു പോലെയാ നോക്കിയിരുന്നത് എന്നെക്കാൾ ഏറെ നൂറു മോൾക്ക് കളിപ്പാട്ടവും ഉടുപ്പും മിട്ടായിയും അവനാ ഓള് ക്ക് വാങ്ങികൊടുത്തിട്ടുള്ളത് ന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ നല്ല ഒരു
💬 Comments
View all comments