Chapter Title : Obsession with Jenni 4 [Liam Durairaj]
വായിലെ തുണി എടുത്തു മാറ്റി.. ഒരു കുപ്പി വെള്ളം കൊടുത്തു...
അബുദുള്ളാ ഇക്കാ :വിട്ടു പൊക്കോണം...
കുറച്ചു നാളത്തേക്ക് ആണെകിലും ഈ നഗരം സ്വന്തം എന്നു വിചാരിച്ചവന്റ മുന്നിൽ...ഒരു ലോറി വന്നു നിന്നും...
—————————————————————————
ആശചേച്ചി :ഡാ..ഫിജോ ഡാ..
വെളുപ്പിനെ ആണ് വന്നു കിടന്നതു..ഉറക്കം പിടിച്ചു വന്നപ്പോൾ ചേച്ചി പുറത്തിട്ടു തട്ടുന്നു..
ഫിജോ :എന്നാ ചേച്ചി രാവിലെ..
ആശചേച്ചി :നിൻ്റെ ഫ്രണ്ട് ഉണ്ണി വന്നിരിക്കുന്നു..
ഫിജോ :ഒരു പത്തു മിനിറ്റ്...
ഞാൻ എഴുന്നേറ്റു ബാത്റൂമിൽ പോയി ഒന്നും ഫ്രഷ് ആയി ഡ്രസ്സ് ഓക്കേ മാറി ഇറങ്ങി..
ചായ കുടിച്ചോണ്ട്യിരുന്ന ഉണ്ണി എന്നെ കണ്ടു എഴുന്നേറ്റു അടുത്തേക്ക് വന്നു...
ഉണ്ണി :നീ എൻ്റെ കൂടെ ശിവദാസ് സാറിൻ്റെ ഓഫീസ് വരെ വരണം..ഞാൻ അബുദള്ള ഇക്കയെ കൂടെ വിളിച്ചിട്ടുണ്ട്..
എൻ്റെ മുഖ്‌ത്തും നോക്കി എന്നെ അറസ്റ്റ് ചെയ്‌തു എന്നു പറയാൻ മടിയുള്ള കൊണ്ട് ആണോ...
കാര്യം എന്നിക്കു അപ്പോഴും അറിയില്ല ആയിരുന്നു...
ചായ കപ്പ് ആശചേച്ചിയുടെ കൈയിൽ കൊടുത്തു.. ഞാനും അവനും പുറത്തേക്കു ഇറങ്ങി...
ഇക്കാ പുറത്ത് നിൽക്കുണ്ടായിരുന്നു..
ഞങ്ങൾ ഉണ്ണിയുടെ കാറിൽ ശിവദാസ് സാറിന്റെ
ഓഫീസിൽ എത്തി...
ഇക്കയെ പുറത്ത് നിർത്തി...എന്നെ ഒരു റൂമിൽ കൊണ്ട് ഇരുത്തി..ഉണ്ണി പോയി..
കുറച്ചു സമയം കഴിഞ്ഞു ശിവദാസ് അങ്കിൾ വന്നു...
ശിവദാസ് :പറ ഫിജോ... ഗോപനെ എന്തിനു നീ കൊന്നു...
💬 Comments
View all comments