0%

Chapter Title : ഓഡീഷൻ [Smitha]

Author : സ്മിത Read All Parts 2.4K
റോൾ ആരും ചെയ്യില്ല...ഒരു പ്രേതമാകാൻ എനിക്ക് പെട്ടെന്ന് കഴിയും," കമ്പ്യൂട്ടറിൽ ആനിമേറ്റ് ചെയ്യപ്പെട്ട പ്രേതസ്വരത്തിൽ ലാവണ്യ പറഞ്ഞത് കേട്ട് പ്രേം പെട്ടെന്ന് വണ്ടി നിർത്തി. "എന്താ?" അയാൾ സാവധാനം ചോദിച്ചു. അവൾ ചിരിച്ചു. "സാറിന്റെ മുഖം കണ്ടിട്ട് പേടിച്ചത് പോലെ തോന്നുന്നു!" പിന്നെ അവൾ ചിരിച്ചു. ഇന്നെന്താണ് ഈ വഴിയൊക്കെ ഇത്ര വിജനം? പാതയിലേക്ക് നോക്കി അയാൾ സ്വയം ചോദിച്ചു. കണ്ണുകൾ വീണ്ടും ഫ്രോക്കിനുള്ളിൽ ചൂട് പിടിച്ച് അമർന്നു കിടക്കുന്ന മാറിടത്തിൽ തറയുന്നു.
പതിയെ നഗരദൃശ്യങ്ങളിലേക്ക് വാഹനം പ്രവേശിച്ചു. അപ്പോഴൊക്കെ ലാവണ്യയുടെ മുടിയിഴകൾ തന്റെ മുഖത്ത് തൊടുന്നതും അതിൽനിന്ന് ഒരു മരവിപ്പ് പടരുന്നതും പ്രേം കുമാർ അറിഞ്ഞു. വീടിന്റെ മുമ്പിലെത്തിയപ്പോൾ അയാൾ വണ്ടി നിർത്തി. "ഇറങ്ങ്," ഡോർ തുറന്നുകൊണ്ട് അയാൾ അവളോട് പറഞ്ഞു. "ഒരു കാപ്പിയൊക്കെ കുടിക്കാം....ഞാൻ തന്നെയല്ലേ ഉള്ളൂ?" അവൾ പുറത്തേക്കിറങ്ങി. ചുറ്റും നോക്കി. മനോഹരമായ ചുറ്റുപാടുകൾ. ഒരു പോസ്റ്റ് കാഡ് സീനറി പോലെ. പൂക്കൾ ചൂടിയ മരങ്ങളുടെ ചതുരത്തിനകത്ത് മനോഹരമായ വില്ല. മുകളിൽ അസ്തമയം നിറം കൊടുത്ത കുങ്കുമ മേഘങ്ങൾ. അകത്ത് നിന്ന് പരിചാരകനെന്നു തോന്നിച്ച ഒരു മധ്യവയസ്ക്കൻ ഇറങ്ങിവന്നു. "കഴിക്കാൻ എന്തെങ്കിലുമുണ്ടോ?" പ്രേം അയാളോട് ചോദിച്ചു. "ഇല്ല ..." അയാൾ പറഞ്ഞു. "സാർ രാത്രി വൈകിയേ വരൂ എന്നാണ് പറഞ്ഞത്... അതുകൊണ്ട് ഞാൻ ഒന്നും ഉണ്ടാക്കിയില്ല.നേരത്തെ ഉണ്ടാക്കിയാൽ തണുത്തുപോകില്ലേ? സാരമില്ല പെട്ടെന്നുണ്ടാക്കാം..! ഒരു മണിക്കൂറിനുള്ളിൽ!" പെട്ടെന്ന്. ഒരു മണിക്കൂറിനുള്ളിൽ! പ്രേം ചിരിച്ചു. "ഉണ്ടാക്കേണ്ട!" അയാൾ പറഞ്ഞു. "പോയി പാഴ്‌സൽ വാങ്ങിവാ...രണ്ടുപേർക്ക്!" അയാൾ ഗാരേജിൽ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയി. അവർ വീടിനകത്തേക്ക് കയറി.

💬 Comments

View all comments