0%

Chapter Title : ഓഡീഷൻ [Smitha]

Author : സ്മിത Read All Parts 2.4K
പെട്ടെന്ന് പ്രകാശം നിലച്ച് ചുറ്റും ഇരുട്ട് നിറഞ്ഞു. "നാശം പിടിക്കാൻ!" പ്രേം കുമാർ പിറുപിറുത്തു. "ഈ സമയത്ത് തന്നെ വേണം പവർ കട്ട്! ലാവണ്യ പേടിക്കണ്ട ...ഇപ്പം തന്നെ കറന്റ്റ് വരും!" പറഞ്ഞു തീർന്നതും അയാൾക്ക് മുമ്പിൽ ലൈറ്റർ തെളിഞ്ഞു. ലൈറ്ററിന്റെ നാളത്തിൽ ലാവണ്യയുടെ ജ്വലിക്കുന്ന മുഖവും കത്തുന്ന കണ്ണുകളും അയാൾ കണ്ടു. അയാൾ ഭയന്ന് ഒരു ചുവട് പിമ്പോട്ട് വെച്ചു.
"വെളിച്ചം വേണ്ട!" അവൾ പറഞ്ഞു. "എനിക്ക് ഇരുട്ടാണ് ഇഷ്ടം!" പ്രേം കുമാറിന് ഒന്നും മനസിലായില്ല. "ലാവണ്യ...?" "ഇരുട്ടാണ് എനിക്കും എന്റെ കൂട്ടുകാർക്കും ഇഷ്ടം!" "കൂട്ടുകാരോ?" അയാൾ ഭയന്നു ചോദിച്ചു. "നീയെന്താ ഈ പറയുന്നേ?" "അതെ കൂട്ടുകാർ..മരിച്ചവർ ..മരിച്ച് അലയുന്നവർ ..." "നീയെന്താ കരുതിയെ? ഈ പിച്ച് കേട്ടിട്ട് ഞാൻ പേടിച്ചുപോകുമെന്നോ?" "പേടിക്കണം" അവൾ അയാൾക്ക് നേരെ അടുത്തു. "ഇന്ന് നീ പേടിക്കും..." അവൾ അൽപ്പം കൂടി അയാളോടടുത്തു. "ഓർക്കുന്നുണ്ടോ, നിന്റെ കാറിൽ കയറുമ്പോൾ ഞാൻ എന്താ പറഞ്ഞെ?" പ്രേം കുമാർ ഓർത്ത് നോക്കി. "എന്റെ കാറ് കേടായി. കുറെ നേരമായി ഞാൻ പല വണ്ടിക്കും കൈകാണിച്ചു! ഒരുത്തനേലും ഒന്ന് നിർത്തണ്ടേ!" അതെ, അങ്ങനെയാണ് അവൾ പറഞ്ഞത്! എന്നിട്ട് അയാൾ അത് അവളോട് പറഞ്ഞു. "യെസ് ..ഞാൻ പറഞ്ഞത് അതുതന്നെയാണ്! പക്ഷെ ഞാൻ നിന്നിടത്ത് ഏതെങ്കിലും വണ്ടി കിടപ്പുണ്ടായിരുന്നോ?" അത് കേട്ട് അയാൾഒന്നമ്പരന്നു! നിറയെ പൂത്തു നിന്ന ദേവദാരു. അതിന്റെ ചുവട്ടിൽ അവൾ. മറ്റൊന്നുമുണ്ടായിരുന്നില്ല. "ഒറ്റയ്ക്ക് ആയിരുന്നു ഞാൻ..." അവൾ തുടർന്നു. "നിന്നോട് പറഞ്ഞു, എന്റെ വീട് അൽപ്പം ദൂരെയാണ് എന്ന്. ഒറ്റയ്ക്ക് ഒരു പെണ്ണിനെ

💬 Comments

View all comments