0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

നടക്കാതെ വന്നാൽ ജോ യ്ക്ക് വേണ്ടി ഞാൻ മരിക്കും അങ്ങനെ എങ്കിലും ആ കൊച്ചു രക്ഷപെടട്ടെ.. അത് ശെരിയാവില്ല ആത്മഹത്യ ആണെങ്കിൽ ഫോൺ ചെക്ക് ചെയ്യും പിന്നെ അത് കറങ്ങി തിരിഞ്ഞ് ആ കൊച്ചിന്റെ തലയിൽ തന്നെ വരും.. അതും വേണ്ട....

അങ്ങനെ വീണ്ടും ദിവസങ്ങൾ കടന്നു പോയി ഇതിനിടയിൽ അടിയും വഴക്കും പിന്നെയും സ്നേഹവും ഒക്കെ ആയി മുന്നോട്ട് പോയി.. ഞാൻ എത്ര ഒക്കെ നോക്കിട്ടും ജോയെ എനിക്ക് പിന്തിരിപ്പിക്കാൻ പറ്റുന്നില്ല.. എനിക്കും പറ്റില്ല ജോ യ്ക്കും പറ്റില്ല അതാണ് സത്യം..

ഒരിക്കൽ ജോ എന്നെ വിളിച്ചു സംസാരിക്കുന്നതിനു ഇടയിൽ..

ജോ : എടിയേ.. ഞാൻ ഒരു കാര്യം ചോദിക്കട്ടെ

ഞാൻ : മ്മ് ചോദിക്ക്

ജോ : ഞാൻ ട്രെയിനിങ് ഒക്കെ കഴിഞ്ഞു വന്നു ജോലിക്കൊക്കെ കേറി നമ്മൾ ഒരുമിച്ച് ജീവിക്കുമ്പോൾ നമുക്കൊരു കുഞ്ഞു ഉണ്ടാകുമല്ലോ

ഞാൻ : മ്മ് ഉണ്ടാകണമല്ലോ

ജോ : നിനക്ക് ഏത് കുഞ്ഞിനെ വേണം

ഞാൻ : എനിക്ക് മോൻ മതി

ജോ : അതെന്താ?

ഞാൻ : നല്ലൊരു മോൻ മതി.. യാളുടെ കണ്ണും ശബ്ദവും ഒക്കെ ഉള്ള ഒരു മോൻ

ജോ : എനിക്ക് മോളു മതി.. നിന്റെ മുടിയും മൂക്കും ഒക്കെ ഉള്ള ഒരു മോൾ

ഞാൻ : മോൻ ആയാലും മോൾ ആയാലും യാളുടെ കണ്ണുകൾ ആയിരിക്കണം

ജോ : എന്റെ കണ്ണിന് എന്താടോ ഇത്ര പ്രേത്യേകത?

ഞാൻ : അറീല്ലടോ... എന്തോ എനിക്ക് അത് ഭയങ്കര ഇഷ്ടം ആണ്..

( കുഞ്ഞുങ്ങളുടെ

💬 Comments

View all comments