Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
അടുത്തു, ഞാൻ എന്തായാലും പോകാൻ തന്നെ തീരുമാനിച്ചു ഇവിടെ തൊട്ടടുത്തുള്ള ഒരു അമ്പലത്തിൽ വെച്ചാണ് കല്യാണം.. അങ്ങനെ ഞാനും എന്റെ മോളും സിതാരയും കൂടി കല്യാണത്തിന് പോയി.. കല്യാണത്തിന് മുഹൂർത്തതിന് മുന്നേ തന്നെ ഞങ്ങൾ ജോയെ പോയി കണ്ടു... അന്നാണ് ജോ തന്റെ മകളെ നേരിട്ട് കാണുന്നത്.. കണ്ട ഉടനെ ജോ മോളെ എന്റെ കൈയിൽ നിന്നും വാങ്ങി.. കുറച്ചു നേരം ജോ മോളെ കളിപ്പിച്ചു സ്വന്തം മകൾ ആണ് എന്നറിയാതെ ജോ ഞങ്ങളുടെ കുഞ്ഞിനെ കളിപ്പിച്ചു പിന്നെ തിരക്കായത് കൊണ്ട് ഞങ്ങൾ കുഞ്ഞിനേയും വാങ്ങി പുറത്തിരുന്നു.. ജോയും സിതാരയും തമ്മിൽ സംസാരിച്ചു എന്നല്ലാതെ ഞങ്ങൾ തമ്മിൽ ഒന്നും പറഞ്ഞില്ല.. കല്യാണത്തിന്റെ സമയം ആകുന്നതിനു മുന്നേ തന്നെ ഞങ്ങൾ തിരിച്ചു പോവുകയും ചെയ്തു..
പിന്നീടങ്ങോട്ട് കുറച്ചു ദിവസത്തേക്ക് എനിക്ക് എന്തോ വാശി ആയിരുന്നു.. ജോയോട് വാശിയും ദേഷ്യവും ഒക്കെ.. ജോ കാരണം അല്ലെ എന്റെ ജീവിതം ഇങ്ങനെ ആയത്.. ഇപ്പോളും ഞാനും എന്റെ ചേട്ടനും രണ്ട് റൂമിൽ ആണ് കിടക്കുന്നത് അങ്ങേരോട് എനിക്ക് ഒരു അടുപ്പവും ഇല്ല.. ഒരു വീട്ടിൽ താമസിക്കുന്നു എന്നെ ഉള്ളു.. എന്നെ ഇങ്ങനെ ഒക്കെ ആക്കിയിട്ട് അവൻ ആ ജോ വേറെ പെണ്ണ് കിട്ടി അതും കൊമ്പത്തെ ഒരു ഡെന്റിസ്റ്റിനെ കെട്ടി സുഗമായി ജീവിക്കുന്നു.. ജോയോടുള്ള ദേഷ്യം ഇടയ്ക്ക് എന്റെ മോളിലേക്കും തോന്നി..
പക്ഷെ എന്റെ പൊട്ട മനസ്സിൽ തോന്നിയ ആ ദേഷ്യം അധിക നാൾ നിന്നില്ല.. ഞാൻ എന്തിനാണ് ദേശിക്കുന്നത് .. ആ കൊച്ചു എന്നെ വേണ്ട എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല..
💬 Comments
View all comments