0%

Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]

Author : William Dickens Read All Parts 1.4K

എന്നിലും ആ കായലിലും മാത്രമായി ഒതുങ്ങി... എന്റെ വിതുമ്പലുകൾ ആ കായലിലെ ഓളത്തിൽ അലതല്ലി എങ്ങോട്ടാ അലിഞ്ഞു ചേരുന്നുണ്ടായിരുന്നു....

30 വർഷം ജീവിച്ചിട്ടും കിട്ടാതിരുന്ന സന്തോഷവും സ്നേഹവും വെറും 1 വർഷം കൊണ്ട് ജോ എനിക്ക് തന്നു.. അത് മതി എന്നും ജോയെ ഓർക്കാൻ... ഒരു പക്ഷെ ഒന്നിച്ചിരുന്നേൽ ഒരുപാട് മനോഹരം ആയിരുന്നേനെ അതാകും ദൈവം രണ്ടു പേരെയും രണ്ട് വഴിക്കാക്കിയത്..

എന്നെങ്കിലും ഞാൻ ഈ ചെയ്തതും അനുഭവിച്ചതും ഒക്കെ ജോയ്ക്ക് വേണ്ടി ആയിരുന്നു എന്ന് ജോ തിരിച്ചറിയുമായിരിക്കും.. പക്ഷെ അപ്പോഴേക്കും അടുക്കാൻ പറ്റാത്തരെയും ദൂരേക്ക് ഞങ്ങൾ അകന്നിട്ടുണ്ടാകും... പക്ഷെ ഞാൻ ചതിച്ചിട്ടില്ല എന്നേലും എന്റെ ജോ അറിയുമല്ലോ.. ആ ഒരു ദിവസം എന്നേലും വരുമെന്ന പ്രേതീക്ഷയിൽ ആണ് ഞാൻ...

ഇന്നും ജോയോടൊപ്പമുണ്ടായിരുന്ന ആ സുന്ദരമായ ഓർമകളിൽ ഞാൻ ജീവിക്കുന്നു.. ഒപ്പം എന്റെ ജോമോളും..

ശുഭം......

💬 Comments

View all comments