0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

ചേച്ചി മാങ്ങയും കൊണ്ട് വന്നത്. ഞങ്ങൾ എല്ലാവരും അപ്പോൾ തന്നെ അത് പൂളി അതിൽ ഉപ്പും മുളകും ഒക്കെ മിക്സ്‌ ചെയ്തു കഴിക്കാൻ തുടങ്ങി അപ്പോൾ ആണ് ആ കൊച്ചും കയറി വന്നത്... എല്ലാരേയും നോക്കി നല്ല ഒരു ചിരിയും തന്നുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് വന്നു..

സിതാര : ഡീ സാറിനു ഒരു പീസ് മാങ്ങാ കൊടുത്താലോ

ഞാൻ : അയ്യേ വേണ്ട അവരൊക്കെ വലിയ ആൾക്കാരല്ലേ.. ചുമ്മാ എന്തിനാ നാണം കെടുന്നത്..

സിതാര : എങ്കിലും അത് ചോദിക്കാം.. ഒന്നു മിണ്ടാൻ പറ്റുമല്ലോ

ഞാൻ : എന്ന ചോദിക്ക്

സിതാര : സാറേ മാങ്ങാ തിന്നുമോ..

ആ കൊച്ചു നന്നായി ഒന്നു ചിരിച്ചോണ്ട്

അതൊന്നും പറയാതെ കൈ നീട്ടി..

സിതാര പെട്ടെന്ന് മാങ്ങാ ഇരുന്ന പത്രം ആ കൊച്ചിന്റെ മുന്നിലോട്ട് കൊടുത്തു.. പുള്ളി അതീന്നു ഒന്നെടുത്തു തിന്നു

സർ : മണം അടിച്ചപ്പോഴേ വായിൽ വെള്ളം വന്നാരുന്നു അതാ ഒന്നും പറയാഞ്ഞത്

ഇത് പറഞ്ഞു നല്ലൊരു ചിരി... അത് കെട്ട് ഞങ്ങളും ചിരിച്ചു... അന്നാണ് ആ കൊച്ചിനെ എനിക്ക് ഒരുപാട് നഷ്ടമായത്.. വലിയ ഗമയോ ഒന്നുമില്ല.. ഒരു പാവം.. ഞങ്ങളെ പോലെ ഉള്ള ഒരു പാവം പയ്യനായെ തോന്നു.... ആ കൊച്ചു പോയി കഴിഞ്ഞു ഞാനും സിതാരയുടെ കൂടെ അറിയാതെ പറഞ്ഞു പോയി.. ആ കൊച്ചു കൊള്ളാം അല്ലെ

സിതാര : എന്തോ?

ഞാൻ : അല്ല ഒരു പാവം..

സിതാര : അങ്ങനെ അല്ലല്ലോ മോളു പറഞ്ഞത്

ഞാൻ : അയ്യോ നമ്മളുടെ കൂടെ

💬 Comments

View all comments