Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
മിനിറ്റ് കഴിയും തോറും ഞങ്ങൾ തമ്മിലുള്ള ദൂരം കൂടി വരികയല്ലേ.. ഇടയ്ക്ക് റേഞ്ച് ഉള്ളപ്പോൾ എപ്പോഴും വിളിക്കുന്നുണ്ട്....
ആ ഫോൺ കട്ട് ആകുന്ന ആ ഒരു സമയം ഉണ്ടല്ലോ ശെരിക്കും അന്നാണ് എനിക്ക് ജോയോടുള്ള ഇഷ്ടം മനസ്സിലായത്... എനിക്ക് എന്തോ വല്ലാത്ത സങ്കടം വരുന്നുണ്ട്.. പക്ഷെ ഞാൻ അതൊന്നും പുറത്ത് കാണിച്ചില്ല, പിന്നെ range വന്നപ്പോൾ ജോ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു..
എനിക്ക് യാളുടെ ഒരു ഫോട്ടോ അയച്ചു തരുമോ എന്ന്....
എന്തിനാണെന്ന് ഒന്നും ഞാൻ തിരക്കി ഇല്ല ഞാൻ എന്റെ ഒരു ഫോട്ടോ അയച്ചു കൊടുത്തു.. കുറച്ചു കഴിഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചു
ഞാൻ : hello
ജോ : ഡോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ഞാൻ : മ്മ്.. പറയ്
ജോ : യാൾ ഇത് എങ്ങനെ എടുക്കും എന്നൊന്നും എനിക്കരീല്ല.. എനിക്ക് ഇനിയും പറയാതിരിക്കാൻ വയ്യ
ഞാൻ : പറയടോ
ജോ : ( വിക്കി വിക്കി ) എനിക്ക് യാളെ ഇഷ്ടം ആണ്.... തിരിച്ചൊന്നും ഇപ്പോൾ പറയരുത് തെറ്റായി പോയെങ്കിൽ സോറി....
ഞാൻ : hello.. ഹെലോ.....
Range പോയി
ഞാൻ എത്ര നാൾ കൊണ്ട് കേൾക്കാൻ കൊതിച്ച വാക്കുകൾ ആണിത്... ഇതൊന്നു തുറന്നു പറയാൻ ആ കൊച്ചിന് ഡൽഹി വരെ പോകേണ്ടി വന്നു... എന്തായാലും ആ കൊച്ചിന്റെ വായിൽ നിന്നു തന്നെ അത് കേട്ടല്ലോ.. സന്തോഷം കാരണം പിന്നെയും എന്റെ കണ്ണുകൾ നിറഞ്ഞു..
പെട്ടന്ന് പിന്നെയും ജിയുടെ കാൾ വന്നു
ഞാൻ : hello
ജോ
💬 Comments
View all comments