Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
താലിയോ..?
ഞാൻ : അത് ഞാൻ ഊരി സൂക്ഷിച് വെച്ചോളാം..
ജോ : ശെരി.. ഇനിയും ഞാൻ ഇവിടെ നിന്നാൽ ചിലപ്പോൾ ഞാൻ സന്തോഷം കാരണം കരഞ്ഞു പോകും..
ഞാൻ : എന്തിനാ കരയുന്നത്
ജോ : ഡോ i love you..
ഇത് പറഞ്ഞു ജോ ഏട്ടൻ എന്റെ ചുണ്ടുകളിൽ മുത്തം തന്നു..എന്നെ വാരി പുണർന്ന ശേഷം ഇറങ്ങി... എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷം ആയിരുന്നു അത്.. സന്തോഷം കൊണ്ട് ഹിമാലയം കീഴടക്കിയ പോലെ ആയിരുന്നു എന്റെ അവസ്ഥ....
അന്നത്തെ ആ ദിവസം എന്തായാലും ഞാൻ ആ താലി ചരടിൽ നിന്നും മാറ്റി ഇല്ല.. ചേട്ടൻ വന്നപ്പോൾ ചോറ് വിളമ്പി കൊടുത്തു.. എനിക്ക് വയ്യ എന്നും പറഞ്ഞു പെട്ടെന്ന് കിടന്നു.. സൊ താലിയും മാലയും ഒന്ന് കാണിക്കാതെ ഞാൻ കിടന്നു... സത്യം പറഞ്ഞാൽ ഞാൻ കണ്ണടച്ച് ഉറക്കം അഭിനയിച്ചു എന്നെ ഉള്ളു അല്ലാതെ എനിക്ക് ഉറക്കം വന്നില്ല.. ആ താലി കെട്ടും പിന്നെ ജോയേട്ടനെ ഇനി മുതൽ സ്നേഹിക്കുന്ന കാര്യവും ഒക്കെ ആലോചിച്ചു കിടന്നു....
എന്റെ വീടിനടുത്തു ഒരു അമ്പലം ഉണ്ട്... ഞാൻ നാളെ അവിടെ പോകാൻ തീരുമാനിച്ചു.. ചേട്ടൻ ബാത്‌റൂമിൽ പോയ ടൈംയിൽ ഞാൻ ജോയേട്ടന് മെസ്സേജ് അയച്ചു...
ഇങ്ങോട്ട് മെസ്സേജ് അയക്കണ്ട ആളുണ്ട്.. നാളെ എന്റെ കൂടെ രാവിലെ 8 മണി കഴിയുമ്പോൾ അമ്പലത്തിൽ വരണം.. എവിടാൻ അല്ലെങ്കിൽ ജോലി ഉണ്ട് ഇതൊന്നും എനിക്ക് അറിയണ്ട.. കല്യാണം കഴിഞ്ഞു പിറ്റേന്ന് ഭാര്യയും ഭർത്താവും അമ്പലത്തിൽ പോകുന്ന ഒരു ചടങ്ങ് ഉണ്ട്
💬 Comments
View all comments