Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
എന്നാൽ അവിടെ ഉള്ള ബാക്കി എല്ലാന്നവും ശ്രദ്ധിച്ചു.. Expiry date ആകാറായ സുധ ചേച്ചി വരെ ആ സാറിനെ വായി നോക്കുക ആണ്... ഇനി എന്തായാലും പെണ്ണുങ്ങൾക്ക് മീറ്റിംഗിന് വരാൻ ഒരു കാരണം ആയി...
ഞാൻ : എന്താടി നിനക്കും നോട്ടം ഉണ്ടോ?
സിതാര : പിന്നെ ഇല്ലാതിരിക്കുമോ.. നല്ലൊരു സർ... നിനക്ക് വികാരവും വിചാരവും ഒന്നും ഇല്ലാന്ന് പറഞ്ഞു ഞാൻ അങ്ങനെ ആണോ.. ആരേലും കൊത്തുന്നെന്റെ മുന്നേ എനിക്ക് വീഴ്ത്താണോം
ഞാൻ : വൃത്തികെട്ടവൾ..
സിതാര : പിന്നെ എന്തോ വൃത്തികേട്... ഒന്നു പോടീ..
അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ഇരുന്നു അന്നത്തെ ദിവസവും പോയി.. ബാക്കി ഉള്ള ദിവസങ്ങൾ നേരുത്തേ പറഞ്ഞ പോലെ കായലും കിളികളും ഒക്കെ ആയി ഞാൻ തള്ളി നീക്കി... വ്യാഴാഴ്ച രാത്രി സിതാര വിളിച്ചു..
സിതാര : hello ഡീ മോളെ
ഞാൻ : എന്താടീ
സിതാര : അതെ.. ഞാനൊരു കാര്യം ചോദിക്കട്ടെ
ഞാൻ : ചുമ്മാ കൊഞ്ചാതെ കാര്യം പറ
സിതാര : നാളെ വെള്ളിയാഴ്ച അല്ലേ.. നമ്മുടെ സർ വരില്ലേ..
ഞാൻ : നമ്മുടെ സറോ?..
സിതാര : ആടീ.. പുതിയ സർ.. പുള്ളിക്കാരനെ ഞാൻ വളച്ചെടുക്കാൻ ഉള്ള എന്തേലും വഴി ഒക്കെ തുടങ്ങിയാലോ...
ഞാൻ : ആദ്യം പുള്ളി ഒന്നു മിണ്ടട്ടെ.. പിന്നെ എങ്ങനെ ഉള്ള ആലാനെന്നൊക്കെ അറിഞ്ഞിട്ട് പോരെ..
സിതാര : വെയിറ്റ് ചെയ്‌താൽ വേറെ ആരേലും കൊതിക്കൊണ്ട് പോയാല്ലോ..
ഞാൻ : എന്നാ നി എന്തേലും പോയി ചെയ്യ്
സിതാര : പിണങ്ങാത്തടി
💬 Comments
View all comments