0%

Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]

Author : William Dickens Read All Parts 1.7K

പ്ലീസ്.. നിന്നോടല്ലേ ചോദിക്കാൻ പറ്റു..

ഞാൻ : എനിക്കിതിൽ ഒരു അഭിപ്രായവും ഇല്ല.. നി എന്തേലും ചെയ്യ് അവസാനം എന്തേലും ഒപ്പിച്ചു വെച്ചിട്ട് പിന്നെ എന്നെ കൂടി വലിച്ചിടരുത് അത്രെ ഉള്ളു

സിതാര : നിന്നോട് ചോദിക്കാൻ വന്ന എന്നെ വേണം പറയാൻ... Unromantic മൂരാച്ചി

ഇതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു....

വെള്ളിയാഴ്ച എന്നത്തേയും പോലെ ഞാൻ നേരെ സിതാരെടെ വീട്ടിലോട്ട് പോയി.... അവൾ പതിവിലും വിപരീതമായി കുളിച്ചൊരുങ്ങി നിക്കുന്നു... കണ്ണൊക്കെ എഴുതി നല്ല ഒരു ടോപ്പും പാവാടയും ഒക്കെ ഇട്ടു... ആ ഡ്രെസ്സിൽ അവൾ കുറച്ചു കൂടി സുന്ദരി ആയിരുന്നു....

ഞാൻ : എന്താ മോളെ നി അപ്പോൾ ആ കൊച്ചിനെ വീഴ്ത്താൻ തന്നെ തീരുമാനിച്ചോ?

സിതാര : കൊച്ചോ?

ഞാൻ : പിന്നെ അതിനെ ഒക്കെ എങ്ങനാടെ സർ എന്ന് വിളിക്കുന്നത്.. ഒരു കൊച്ചു പയ്യൻ..

സിതാര : അതോണ്ടല്ലേ എല്ലാർക്കും ഇഷ്ടമായത്..

ഞാൻ : നി പേടിക്കണ്ട നമ്മുടെ കൂട്ടത്തിലെ ആർക്കേലും വീഴുന്നെങ്കിൽ അത് നിനക്കായിരിക്കും.. നിന്റത്രയും സൗന്ദര്യം ഉള്ള ആരും നമ്മുടെ കൂട്ടത്തിൽ ഇല്ല

സിതാര : എന്റെ പൊന്നു മോളെ സൗന്ദര്യത്തിൽ മാത്രം ഒരു കാര്യം ഇല്ല.... നി ഒരു മന്ദബുദ്ധി ആയോണ്ട് നിനക്കൊന്നും മനസ്സിലാകില്ല...... നി ഇന്ന് ആ സർ വരുമ്പോൾ പുള്ളിക്കാരനെ ഒന്നു ശ്രെദ്ധിച്ച നോക്ക്.. എന്നിട്ട് ബാക്കി ഉള്ളവളുമാരെയും കൂടി നോക്കണം.. കേട്ടോ

ഞാൻ : പിന്നെ എനിക്കെങ്ങും വയ്യ....

സിതാര : നി വെറുതെ ഒന്നു നോക്കടേ...

അങ്ങനെ കുറച്ചു സമയം

💬 Comments

View all comments