Chapter Title : ഒലി 1 [രാഭണൻ]
വലിച്ച് കേറ്റി പറമ്പിലേക്ക് ഓടി .
ശാരദാമ്മായി നേരെ അടുക്കളേലോട്ട് ചെന്നു.
ദേ ശാരദേടത്തീ നിങ്ങളാ ചെക്കനെ ഇങ്ങനെ കൊഞ്ചിച്ച് വഷളാക്കണത് . ആറാം ക്ലാസീ പഠിപ്പ് നിർത്തീത് പോട്ടെ , വയസ്സ് പതിനെട്ട് കഴിഞ്ഞില്ലെ , മരമില്ലീ ചെന്ന് രാജേട്ടനെ സഹായിക്കാൻ പറഞ്ഞാ അതും കേക്കില്യ , ഇപ്പഴും കളിച്ച് ചിരിച്ച് നടക്കുവാ.
ന്റെ ശ്രീദേവി ചെക്കനെ കണ്ടാ ഇപ്പഴും പതിനാല് വയസ്സ് മൂപ്പേ ഒള്ളൂ , വെറുതെ പണിക്ക് വിട്ട് ഒള്ള തടീം കളയിക്കണോ .
ശാരദേടത്തിക്ക് അങ്ങനെ പറയാം അവൻ ന്റെ മോനല്ലേ .
അത് പറഞ്ഞപ്പോ ശ്രീദേവിയുടെ കണ്ണ് നിറഞ്ഞു .
ആ തറവാട്ടിലെ ഒരേ ഒരു ആൺ തരിയാണ് കുട്ടികൃഷ്ണൻ , പക്ഷെ പ്രായത്തിനൊത്ത പക്വതയും വളർച്ചയും അവന് കുറവാണ് ഇപ്പഴും കുട്ടിത്തം വിട്ട് മാറീട്ടില്ല. ശാരദാമ്മായിക്കാണേ മക്കളില്ല , ഗർഭപാത്രത്തിന്റെ ബലക്കുറവോ മറ്റോ ആണെന്നാ വൈദ്യൻ പറഞ്ഞത് . അതീപ്പിന്നെ അമ്മായിയും അമ്മാവനും തമ്മീ വല്യ പൊല്ലാപ്പായിരുന്നു. അമ്മാവൻ പുറം നാട്ടിൽ മലഞ്ചരക്ക് കട നടത്തുവാണ് ഇടയ്ക്കൊക്കെയേ നാട്ടിൽ വരാറുള്ളൂ.
ന്റെ ശ്രീദേവി നീ ഇങ്ങനെ കരഞ്ഞാലോ , അവന്റെ ദീനവൊക്കെ ഒരു ദിവസം മാറിക്കോളും . ദേ രാജൻ ഉച്ചയ്ക്ക് ഊണിന് ഇങ്ങെത്തും , അമ്മിക്കല്ലീ തേങ്ങയിരിപ്പില്ലെ ഞാൻ അരച്ച് വയ്ക്കാം.
---------------------------------------
ടാ .. നീ പറമ്പിലെ തേങ്ങയൊക്കെയെടുത്ത് വിറകുപൊരെ കൊണ്ടോയിട് , ഞാൻ മില്ലീ പോയെന്ന് അമ്മയോട് പറഞ്ഞേക്ക് .
അവൻ തലയാട്ടി.
ഒരു കുല തേങ്ങയെടുത്ത് ട്രൗസറും വലിച്ച് കേറ്റി വിറക്പുരയിലേക്ക് അവൻ
💬 Comments
View all comments