Chapter Title : ഒലി 2 [രാഭണൻ]
കളിയാക്കും.
അത് പറഞ്ഞപ്പോ അവൻ കരച്ചില് നിർത്തി.
അമ്പലത്തില് വച്ച് ജാനേടത്തിയും ശാരദാമ്മേം കൂടെ വർത്താനോം പറഞ്ഞ് നിപ്പാണ് . പാർവതിക്കുട്ട്യേ കണ്ടില്ലല്ലോ അവൻ അമ്പലം മൊത്തം തപ്പാൻ തുടങ്ങി. അവൾ ഗണപതിയെ പ്രതിഷ്ഠിച്ച നടയിൽ പ്രാർത്ഥിച്ച് നിക്കുവാണ്. അവന് ഇനീം കാക്കാൻ പറ്റില്ല ഇന്ന് തന്നെ തന്റെ പ്രേമം തൊറന്ന് പറയണം .
പാർവതി പ്രാർത്ഥിച്ച് തിരിഞ്ഞതും മുന്നീ കുട്ടികൃഷ്ണൻ നിക്കുവാണ്. അവൾ അവൾടെ കറുകറാന്ന് ഇരിക്കണ കൃഷ്ണമണി കൊണ്ട് കുട്ടികൃഷ്ണനെ നോക്കി.
അവന്റെ ധൈര്യം മൊത്തം ചോർന്ന് പോയി.
ന്താ .. വേണ്ടേ ?
പ്രാവ് കുറുകണ പോലത്തെഅവൾടെ ശബ്ദം കൂടി കേട്ടതോടെ അവൻ അവിടെ വടി പോലെ നിപ്പായി.
അല്ല , ഇങ്ങനെ നിന്നിട്ടെന്ത് കാര്യം , ഒള്ള ധൈര്യോ സംഭരിച്ച് അവൻ പറഞ്ഞു തുടങ്ങി.
പാർവതിക്കുട്ട്യേ എനിക്ക് വല്യ ഇഷ്ടാ..
ഇനി ഇതൂം പറഞ്ഞ് ഇങ്ങട് വരണോന്നില്ല , എനിക്ക് ഇഷ്ടല്യാ.
അവൻ പറഞ്ഞ് മുഴുമിപ്പിക്കണമുന്നേ എടുത്തിട്ടടിച്ച പോലെ അവൾ പറഞ്ഞു.
ഒരു നിമിഷത്തേക്ക് എല്ലാം കൂടി ഇടിഞ്ഞ് പൊളിഞ്ഞ് പാതാളത്തീ പോയെങ്കി എന്നവൻ ആശിച്ച് പോയി.
പോണ വഴിക്ക് ചെക്കന്റെ ഇടി വെട്ടിയ പോലത്തെ നടത്തം കണ്ട് ശാരദാമ്മ കാര്യം അന്വേഷിച്ചു.
അവളെന്നെ ഇഷ്ടല്യാന്ന് പറഞ്ഞു ശാരദാമ്മേ , പോരാത്തേന് കണ്ണീന്ന് കുടുകുടാന്ന് വെള്ളച്ചാട്ടവും . വഴിക്കൂടെ പോണവരൊക്കെ കാര്യം അന്വേഷിച്ചു. അവരെയൊക്കെ എന്തൊക്കെയോ പറഞ്ഞ് ശാരദാമ്മായി പറഞ്ഞു വിട്ടു. പിന്നീടവൻ അമ്പലത്തിലേക്ക് വന്നില്ല . ശാരദാമ്മായി കൊറേ നിർബന്ധിച്ചു . അവൻ വരത്തില്ലാന്ന് ഒറപ്പായതോടെ പിന്നെ അവർ നിർബന്ധിച്ചില്ല.
💬 Comments
View all comments