Chapter Title : ഒലി 3 [രാഭണൻ]
ഛർദിയും തലവേദനയും. സഹിക്കാണ്ടായപ്പോൾ ശ്രീദേവി ആളെ വിട്ട് കണിയാൻ വൈദ്യരെ വിളിപ്പിച്ചു.
ഹയ് ന്റെ കുട്ട്യേ പേടിക്കാനൊന്നുവില്ല വയറ്റിലൊണ്ട് അതിന്റെയാ . കണിയാൻ വൈദ്യര് നിസ്സംശയം പറഞ്ഞു.
കണിയാൻ വൈദ്യര് പോയപ്പോ ശ്രീദേവി തുറന്നടിച്ചു -
ന്റെ ശാരദേടത്തിയെ അപ്പൊ ഭാർഗവേട്ടൻ പണി പറ്റിച്ചു ല്ലേ .
ഒന്ന് മിണ്ടാതിരി ന്റെ ശ്രീദേവിയെ . ശാരദാമ്മായിക്ക് അതിരില്ലാത്ത സന്തോഷം മനസ്സ് നിന്ന് തുടിയ്ക്കുവാണ് ശരീരമാകെ ഒരു കുളിർമ്മ . പെട്ടെന്ന് മുഖത്തെ ചിരി മാഞ്ഞു മനസ്സിൽ നിന്ന് ഒരുൾവിളിയുണ്ടായി പണി പറ്റിച്ചത് ഭാർഗവേട്ടനല്ല...
മില്ലിലെ പണി കഴിഞ്ഞ് വന്നതായിരുന്നു രാജനും കുട്ടികൃഷ്ണനും. ശ്രീദേവി അപ്പാടെ രാജനെ കാര്യങ്ങൾ ബോധിപ്പിച്ചു. അയാൾ തിരക്ക് പിടിച്ച് അകത്ത് കയറി ജീപ്പിന്റെ താക്കോലുമെടുത്ത് പുറപ്പെട്ടു .
നിങ്ങളിതെങ്ങോട്ടാ മനുഷ്യാ ഈ പാതിരായ്ക്ക് .
ഒന്ന് മിണ്ടാതിരി ശ്രീദേവി ഇപ്പണിയും പറ്റിച്ച് മുപ്പര് പൊറം നാട്ടിൽ പോയി ഒളിച്ചാ ശെരിയാവോ ആ പഹയനെ അങ്ങനെ വിടാൻ പറ്റുവോ . അയാൾ ജീപ്പുവെടുത്ത് യാത്ര തിരിച്ചു.
കുട്ടികൃഷ്ണന് ഒന്നും മനസ്സിലായില്ല വയറ്റിലുണ്ടാവ്യേ അതെന്താ അമ്മേ ?
അതോ കുട്ടനെപ്പോലെ മറ്റൊരാളും ഈ തറവാട്ടീ വരാൻ പോവ്വാ . ശ്രീ ദേവി പറഞ്ഞത് അവന് കാര്യമായങ്ങ് പിടികിട്ടിയില്ല.
പിറ്റേന്ന് പുലർച്ചെ ഭാർഗവേട്ടനെയും കൊണ്ട് രാജൻ തിരിച്ചെത്തി.
ശാരാദാമ്മായിയെ കണ്ടപാടെ അയാൾ പൊക്കിയെടുത്ത് വട്ടം കറക്കി.
ന്റെ ഭാർഗവേട്ടാ വയറ്റിലുള്ളതാണ് തമാശ കളിക്കല്ലെ - രാജൻ ഉപദേശിച്ചു.
ശാരദാമ്മായി മുറിയിലേക്ക് നടന്നു കൂടെ ഭാർഗവേട്ടനും . രണ്ടു പേരും കട്ടിലിലിരിക്കുവാണ് ശാരദയമ്മായിയുടെ കൈ മുറുകെപ്പിടിച്ചു കൊണ്ട് അയാൾ
💬 Comments
View all comments